അയാള്‍ എന്നെ ചതിച്ചു: ശില്‍പ ഷെട്ടി

Silpaശി​ൽ​പ ഷെ​ട്ടി​യും ഒ​രു സൂ​പ്പ​ർ​താ​ര​വു​മാ​യു​ള്ള പ്രേ​മം ഒ​രു​കാ​ല​ത്ത് ബോ​ളി​വു​ഡി​ൽ ഏ​റ്റ​വും ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട പ്ര​ണ​യ​മാ​ണ്. എ​ന്നാ​ൽ എ​ങ്ങ​നെ ആ ​പ്ര​ണ​യം ത​ക​ർ​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​യു​ക​യാ​ണ് ശി​ൽ​പ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം. അ​യാ​ൾ ത​ന്നെ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ന​ന്നാ​യി ത​ഴ​യു​ക​യും ചെ​യ്തു. എ​ന്‍റെ ജീ​വി​ത​ത്തി​ലെ മോ​ശം സ​മ​യ​മാ​യി​രു​ന്നു അ​ത്. അ​ഗ്നി പ​രീ​ക്ഷ​യു​ടെ മു​ക​ളി​ലൂ​ടെ സ​ന്തോ​ഷ​ത്തോ​ടെ ന​ട​ക്കാ​ൻ ക​ഴി​ഞ്ഞു. അ​തെ​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തി. എ​ന്നാ​ൽ എ​ന്‍റെ പ്ര​യ​ത്നം സി​നി​മാ ലോ​ക​ത്ത് മു​ന്നി​ലെ​ത്താ​ൻ എ​ന്നെ സ​ഹാ​യി​ച്ചു. ഒ​രേ സ​മ​യം ര​ണ്ടു പേ​രു​മാ​യാ​ണ് ആ ​സൂ​പ്പ​ർ​താ​ര​ത്തി​ന് ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​ത്. താ​നു​മാ​യി സ്നേ​ഹ​ത്തി​ലാ​യി​രു​ന്ന സ​മ​യ​ത്തു ത​ന്നെ മ​റ്റൊ​രു ന​ടി​യു​മാ​യും ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നു. ആ ​ന​ടി​യോ​ട് എ​നി​ക്കു പ​രി​ഭ​വം ഒ​ന്നു​മി​ല്ല.

അ​യാ​ൾ മാ​ത്ര​മാ​ണു എ​ന്നെ ച​തി​ച്ച​ത്, അ​തി​ന്‍റെ പേ​രി​ൽ ആ ​പെ​ണ്‍​കു​ട്ടി​യെ ഒ​രി​ക്ക​ലും കു​റ്റം പ​റ​യി​ല്ല. ക​ഴി​ഞ്ഞുപോ​യ കാ​ര്യ​ങ്ങ​ളൊ​ക്കെ അ​ത്ര എ​ളു​പ്പ​ത്തി​ൽ മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. എ​ന്നാ​ൽ ഞാ​ൻ ഇ​പ്പോ​ൾ അ​തി​നെ മ​റി​ക​ട​ന്നുക​ഴി​ഞ്ഞു. അ​ദ്ദേ​ഹം അ​തൊ​ക്കെ മ​റ​ന്നി​ട്ടു​ണ്ടാ​കും. ആ ​പെ​ണ്‍​കു​ട്ടി ഇ​ന്ന് ആ ​സൂ​പ്പ​ർ​താ​ര​ത്തി​ന്‍റെ ഭാ​ര്യ​യാ​ണ്. ഇ​നി ഒ​രി​ക്ക​ലും ആ സൂപ്പർതാരത്തിനൊപ്പം ഒ​രു സി​നി​മ ഉ​ണ്ടാ​കി​ല്ല- ശി​ൽ​പ ഷെ​ട്ടി വ്യ​ക്ത​മാ​ക്കി. പ്ര​ണ​യ​ത്ത​ക​ർ​ച്ച​യേ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ഴാ​ണു ശി​ൽ​പ ഷെ​ട്ടി ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts