ചിത്രം പൊളിഞ്ഞു; ചി​മ്പു മാ​പ്പു പ​റ​ഞ്ഞു

എ​എ​എ എ​ന്ന ചി​ത്രം വ​ൻ പ​രാ​ജ​യ​മാ​യി​രു​ന്നു. അ​ത് മൂ​ല​മു​ണ്ടാ​യ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം ചി​മ്പു നി​ക​ത്ത​ണ​മെ​ന്നും നി​ര്‍​മാ​താ​വ് മൈ​ക്കി​ള്‍ രാ​യ​പ്പ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ചി​ന്പു ഇ​തി​നെ പ്പ​റ്റി കൂ​ടു​ത​ലാ​യൊ​ന്നും പ​റ​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ത​നി​ക്ക് തെ​റ്റ് സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് ചി​മ്പു പൊ​തു​വേ​ദി​യി​ൽ സ​മ്മ​തി​ച്ചു. അ​തി​നെ​ല്ലാം മാ​പ്പ് പ​റ​യു​ക​യും ചെ​യ്തു. സ​ന്താ​നം നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച സ​ക്ക പോ​ടു പോ​ടു രാ​ജ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ച് ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു ചി​മ്പു​വി​ന്‍റെ പ​ര​സ്യ​മാ​യ ക്ഷ​മ ചോ​ദി​ക്ക​ൽ.

ത​ന്‍റെ സി​നി​മ എ​എ​എ വി​ജ​യി​ച്ചി​ല്ലെ​ന്ന് അ​റി​യാം. അ​ത് പ​രാ​ജ​യ​പ്പെ​ട്ട​തി​ല്‍ വി​ഷ​മ​മി​ല്ല. അ​ത് ആ​രാ​ധ​ക​ര്‍​ക്കു വേ​ണ്ടി ചെ​യ്ത സി​നി​മ​യാ​യി​ട്ടാ​ണ് ക​രു​തു​ന്ന​തെ​ന്ന് ചി​ന്പു പ​റ​ഞ്ഞു. എ​എ​എ ഒ​രു ഭാ​ഗ​മാ​യി​ ചി​ത്രീ​ക​രി​ക്കാ​നാ​യി​രു​ന്നു ഉ​ദ്ദേ​ശി​ച്ച​ത്. എ​ന്നാ​ല്‍ ഒ​ടു​വി​ല്‍ ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​ക്കി ചി​ത്രീ​ക​രി​ക്കേ​ണ്ടി വ​ന്ന​ത് നി​ര്‍​മാ​താ​വി​ന് കു​റ​ച്ച് ന​ഷ്ടം ഉ​ണ്ടാ​ക്കിയി​ട്ടു​ണ്ടെ​ന്നും ചി​മ്പു പ​റ​ഞ്ഞു.​ആ സി​നി​മ ചി​ത്രീ​ക​രി​ക്കു​മ്പോ​ള്‍ എ​ന്തെ​ങ്കി​ലും പ്ര​ശ്‌​നം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ പ​റ​യാം, അ​ല്ലെ​ങ്കി​ല്‍ സി​നി​മ റി​ലീ​സാ​യി ഒ​രു മാ​സം ക​ഴി​ഞ്ഞ ശേ​ഷ​മോ പ​റ​യാം. എ​ന്നാ​ല്‍ സി​നി​മ പു​റ​ത്തി​റ​ങ്ങി ആ​റ് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം അ​തി​നേ​ക്കു​റി​ച്ച് പ​രാ​തി പ​റ​യു​ന്ന​തി​ല്‍ വി​ഷ​മു​ണ്ടെ​ന്നും ചി​മ്പു പ​റ​ഞ്ഞു.

Related posts