Set us Home Page

കൊറിയൻ സൂപ്പർ സീരീസ്: സിന്ധുവിന് വിജയത്തുടക്കം

സിയൂൾ: കൊറിയൻ സൂപ്പർ സീരീസ് ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി.സിന്ധുവിന് വിജയത്തുടക്കം. ഹോങ്കോംഗിന്‍റെ ചെംഗ് നാൻ യിയെ തകർത്താണ് സിന്ധു വിജയം കൊയ്തത്. സ്കോർ: 21-13, 21-8.

എസ്കെ ഹാൻഡ്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരാളിയെ നിലംതൊടാൻ അനുവദിക്കാതെയായിരുന്നു സിന്ധു ജയിച്ചു കയറിയത്. നേരത്തേ, വനിതാ വിഭാഗത്തിൽ നിന്ന് സൈന നെഹ്‌വാളും പുരുഷ വിഭാഗത്തിൽ നിന്ന് കെ.ശ്രീകാന്തും ചാമ്പ്യൻഷിപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS