പകരം വീട്ടി ഒകുഹാര: ജപ്പാൻ ഓപ്പണ്‍ സീരീസിൽ സിന്ധു പുറത്ത്

ടോക്കിയോ: കൊറിയൻ ഓപ്പണ്‍ ബാഡ്മിന്‍റ്ണ്‍ സൂപ്പർ സീരിസിലെ തോൽവിക്കു സിന്ധുവിനോട് പകരം ചോദിച്ച് ഒകുഹാര. ജപ്പാൻ ഓപ്പണ്‍ സൂപ്പർ സീരീസ് രണ്ടാം റൗണ്ടിലാണ് ഇന്ത്യൻ താരം പി.വി. സിന്ധുവിനെ പോരുതാൻ പോലും അനുവദിക്കാതെ ജപ്പാൻ താരം നൊസോമി ഒകുഹാര കീഴ്പ്പെടുത്തിയത്. 21-18, 21-8 സ്കോറിനാണ് ഒകുഹാരയുടെ വിജയം.

ഒൻപത് മത്സരങ്ങളിലാണ് സിന്ധുവും ഒകുഹാരയും നേർക്കുനേർ വന്നത്. ഇതിൽ അഞ്ച് മത്സരങ്ങളിലാണ് ഒകുഹാര സിന്ധുവിനെ പരാജയപ്പെടുത്തിയത്. ക​ഴി​ഞ്ഞ ആ​ഴ്ച സ​മാ​പി​ച്ച കൊ​റി​യ സൂ​പ്പ​ർ സീ​രീ​സി​ൽ ഒ​കു​ഹാ​ര​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തി​നു തൊ​ട്ടു​മു​ന്പ് ന​ട​ന്ന ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ സി​ന്ധു​വി​നെ പി​ന്ത​ള്ളി ഒ​കു​ഹാ​ര ജേ​താ​വാ​യി​രു​ന്നു.

ജ​പ്പാ​ന്‍റെ മി​നാ​റ്റ്സു മി​താ​നി​യെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗെ​യി​മു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജ​പ്പാ​ൻ സീ​രി​സി​ൽ സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യ​ത്.

Related posts