ബ​ന്ധു​വീ​ട്ടി​ൽ വി​രു​ന്നു​വ​ന്ന സ​ഹോ​ദ​രി​മാ​ർ ക​നാ​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​മ​രി​ച്ചു; സംഭവം അറിഞ്ഞ പിതാവിനെ അബോധാ വസ്ഥ‍യിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

sister-mungimaranamക​ല്ല​ടി​ക്കോ​ട്: ത​ച്ച​ന്പാ​റ പൊ​ന്നം​കോ​ട് കാ​ഞ്ഞി​ര​പ്പു​ഴ ക​നാ​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ സ​ഹോ​ദ​രി​മാ​ർ മു​ങ്ങി​മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​ത്തി​നാ​യി​രു​ന്നു അ​പ​ക​ടം. ഒ​റ്റ​പ്പാ​ലം അ​ന്പ​ല​പ്പാ​റ നെ​ടു​ന്പു​റ​ത്ത് ഷാ​ജി​യു​ടെ മ​ക്ക​ളാ​യ റ്റി​റ്റി (16), അ​ലീ​ന (13) എ​ന്നി​വ​രാ​ണ് മു​ങ്ങി​മ​രി​ച്ച​ത്.ബ​ന്ധു​വീ​ട്ടി​ൽ വി​രു​ന്നു​വ​ന്ന ഇ​രു​വ​രും  മൂ​ന്നു​കു​ട്ടി​ക​ൾ​ക്കൊ​പ്പം സ​മീ​പ​ത്തെ ക​നാ​ലി​ൽ രാ​ത്രി 9.30-ഓ​ടെ കു​ളി​ക്കാ​നി​റ​ങ്ങു​ക​യാ​യി​രു​ന്നു.

കു​ളി​ക്കു​ന്ന​തി​നി​ടെ സ​ഹോ​ദ​രി​മാ​ർ അ​ബ​ദ്ധ​ത്തി​ൽ കു​ത്തൊ​ഴു​ക്കി​ൽ അ​ക​പ്പെ​ട്ടു.മ​റ്റു കു​ട്ടി​ക​ൾ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ  ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. വ​ട്ട​ന്പ​ല​ത്തു​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി രാ​ത്രി 11ന് ​മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. ഡാ​മി​ൽ​നി​ന്നും അ​മി​ത​തോ​തി​ൽ വെ​ള്ളം​വി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ക​നാ​ലി​ൽ ജ​ല​നി​ര​പ്പ് കൂ​ടി​യ​ത്.

മൃ​ത​ദേ​ഹം മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മ​രി​ച്ച പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ റാ​ണി  കു​വൈ​റ്റി​ൽ ജോലിചെയ്യുകയാണ്. മ​ക്ക​ളു​ടെ മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ പി​താ​വ് ഷാ​ജി അ​ബോ​ധാ​വ​സ്ഥ​യി​ൽ ത​ച്ച​ന്പാ​റ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.ഒ​റ്റ​പ്പാ​ലം എ​ൽ​എ​സ്എ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇരുവരും.

Related posts