താരമായി ശിവഗംഗ

സ​ന്തോ​ഷ​ത്തോ​ടെ ഒ​രു കാ​ര്യം അ​റി​യി​ക്ക​ട്ടെ… ഇ​ന്ന​ലെ ഫേ​സ്ബു​ക്കി​ൽ ക​ണ്ട ശി​വ​ഗം​ഗ എ​ന്ന മോ​ളാ​ണ് രാ​ജേ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​രയുടെ നി​ർ​മാണത്തിൽ ന​വാ​ഗ​ത​നാ​യ സാം​ജി ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന, ഞാ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ഗ​ബ്രി എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​യി​ക…(​ഒ​പ്പം ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്രം ചെ​യ്യു​ന്ന​തും ശി​വ​ഗം​ഗ ത​ന്നെ.) മോ​ൾ​ടെ വി​വ​ര​ങ്ങ​ൾ ത​ന്ന എ​ല്ലാ ന​ല്ല മ​ന​സു​ക​ൾ​ക്കും എ​ന്‍റെ ന​ന്ദി. കൂ​ടാ​തെ ആ ​വീ​ഡി​യോ എ​ടു​ത്ത ച​ങ്ങാ​തി​ക്കും… ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ന​ട​ൻ ജ​യ​സൂ​ര്യ ത​ന്‍റെ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച വാ​ക്കു​ക​ളാ​ണി​ത്. ഒ​പ്പം ശി​വ​ഗം​ഗ​യ്ക്കും സം​വി​ധാ​യ​ക​ൻ സാം​ജി​ക്കു ഒപ്പമുള്ള ഒ​രു ചി​ത്ര​വും അ​ദ്ദേ​ഹം പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു ജ​യ​സൂ​ര്യ-​ശി​വ​ഗം​ഗ കൂ​ടി​ക്കാ​ഴ്ച.
ശി​വ​ഗം​ഗ​യു​മാ​യു​ള്ള ഈ ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് മു​ന്പ് ജ​യ​സൂ​ര്യ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​തി​ങ്ങ​നെ; ഈ ​മോ​ൾ​ടെ വി​വ​ര​ങ്ങ​ൾ അ​റി​യാ​വു​ന്ന​വ​ർ ഒ​ന്നു ഷെ​യ​ർ ചെ​യ്യ​ണേ… പ​റ​യാ​തി​രി​ക്കാ​ൻ വ​യ്യ ഗം​ഭീ​രം. ഒ​പ്പം ശി​വ​ഗം​ഗ എ​ന്ന കൊ​ച്ചു വാ​ന​ന്പാ​ടി​യു​ടെ ത​രം​ഗ​മാ​യി മാ​റി​യ മ​നോ​ഹ​ര​മാ​യ ഗാ​നാ​ലാ​പ​ന​ത്തി​ന്‍റെ വീ​ഡി​യോ​യും ജ​യ​സൂ​ര്യ​ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​നി ശി​വ​ഗം​ഗ​യി​ലേ​ക്കു വ​രാം. ഈ ​ഓ​ണ​ക്കാ​ലം ശി​വ​ഗം​ഗ എ​ന്ന ആ​റാം ക്ലാ​സു​കാ​രി​യാ​യ കൊ​ച്ചു​ഗാ​യി​ക​യ്ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത​താ​വും എ​ന്നു​റ​പ്പി​ക്കാം. കഴിഞ്ഞ ഒാ​ണ​ദി​നം കു​ടും​ബ​ത്തോ​ടൊ​പ്പം അ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്നു ശി​വ​ഗം​ഗ. കാ​യം​കു​ളം മേ​നാ​ന്പ​ള്ളി​യി​ൽ വ​ഴി​യ​രികി​ൽ സ്ഥ​ല​ത്തെ ഒ​രു കൂ​ട്ടം സാ​ധാ​ര​ണ​ക്കാ​രാ​യ ചെ​റു​പ്പ​ക്കാർ ഒ​രു​ക്കി​യ ഒാ​ണാ​ഘോ​ഷം. കു​ട്ടി​ക​ളു​ടെ കൊ​ച്ചു​കൊ​ച്ചു ക​ലാ​പ​രി​പാ​ടി​ക​​ൾ മാ​ത്രം. ശി​വ​ഗം​ഗ​യി​ലെ ഗാ​യി​ക​യെ അ​റി​യാ​വു​ന്ന ചി​ല​ർ ഒ​രു പാ​ട്ടു​പാ​ടാ​മോ​യെ​ന്ന അ​ഭ്യ​ർ​ഥ​ന മു​ന്നോ​ട്ടു​വ​ച്ചു. (ഒ​രു ഗാ​ന​ത്തി​ൽ നി​ന്നി​ല്ല എ​ന്ന​തു വേറെ കാര്യം.) വ​ഴി​യോ​ര​ത്തു മ​തി​ലി​നോ​ടു ചേ​ർ​ന്നു നി​ന്നു ശ്രു​തി​മ​ധു​ര​മാ​യി ശി​വ​ഗം​ഗ ആ​ല​പി​ച്ച കൂ​ടെ​വി​ടെ എ​ന്ന പ​ഴ​യ​കാ​ല ചി​ത്ര​ത്തി​ലെ മോ​ഹം കൊ​ണ്ടു ഞാ​ൻ ദൂ​രെ ഏ​തോ…, പു​ലി​മു​രു​ക​നി​ലെ മാ​ന​ത്തെ മാ​രി​ക്കു​റു​ന്പേ…., ഒ​പ്പം എ​ന്ന സി​നി​മ​യി​ലെ മി​നു​ങ്ങും മി​ന്നാ​മി​നു​ങ്ങേ… ​എ​ന്നീ ഗാ​ന​ങ്ങ​ൾ മൊ​ബൈ​ലി​ൽ ഷൂ​ട്ട് ചെ​യ്തു സം​ഘാ​ട​ക​രി​ലൊ​രാ​ളാ​യ ന​ന്ദു സ​ാമൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ ശി​വ​ഗം​ഗ​യു​ടെ ത​ല​വ​ര മാ​റി. ഈ ​ഗാ​ന​ങ്ങ​ൾ പി​ന്നീ​ടു ഫേ​സ് ബു​ക്ക് കൂ​ട്ടാ​യ്​മ​യാ​യ സ്മാ​ർ​ട് പി​ക്സ് മീ​ഡി​യ ഏ​റ്റെ​ടു​ത്ത​തോ​ടെ ഈ ​കൊ​ച്ചു​ഗാ​യി​ക നാ​ട്ടി​ലെ മാത്ര​മ​ല്ല ലോ​ക​മാ​കെ താ​ര​മാ​യി. ചു​മ്മാ പ​റ​യു​ന്ന​ത​ല്ല, ഇ​ന്ത്യ​യി​ൽ നി​ന്നു മാ​ത്ര​മ​ല്ല വി​ദേ​ശ​ത്തു​നി​ന്നു പോ​ലും മ​ല​യാ​ളി​ക‍​ളാ​യ ആ​സ്വാ​ദ​ക​രു​ടെ അ​ഭി​ന​ന്ദ​ന​വി​ളി​ക​ളെ​ത്തി. മാ​തൃ​സ​ഹോ​ദ​ര​ൻ പ്ര​ദീ​പി​ന്‍റെ ഫോ​ണി​ലേ​ക്കാ​ണ് ഈ ​നി​ല​യ്ക്കാ​ത്ത വി​ളി​ക​ളെ​ത്തി​യ​ത്. ദി​വ​സം 600 മു​ത​ൽ 700 വ​രെ വി​ളി​ക​ൾ.​വ​ഴി​യോ​ര​്തു ന​ട​ന്ന തീ​രെ ചെ​റി​യൊ​രു ഒാ​ണാ​ഘോ​ഷം… ശി​വ​ഗം​ഗ​യെ​ന്ന കൊ​ച്ചു​ഗാ​യി​ക​യു​ടെ മൂ​ന്നു ഗാ​ന​ങ്ങ​ൾ… അ​ത് ഇ​ത്ര​മാ​ത്രം ത​രം​ഗ​മാ​കു​മെ​ന്നു സ്വ​പ്ന​ത്തി​ൽ പോ​ലും ഇ​വ​ർ ക​രു​തി​യി​ല്ല. അ​തി​നു​ള്ള എ​ല്ലാ ന​ന്ദി​യും സ്മാ​ർ​ട് പി​ക്സ് മീ​ഡി​യ​യോ​ടാ​ണെ​ന്നു പ്ര​ദീ​പ് ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു. ശി​വ​ഗം​ഗ ഓ​ണ​ത്തി​നു പാ​ടി​യ പാ​ട്ടു​ക​ൾ സ്മാ​ർ​ട്ട് പി​ക്സ് മീ​ഡി​യ​യി​ലൂ​ടെ പു​റം​ലോ​ക​ത്ത് എ​ത്തി​യ​പ്പോ​ൾ ആ​ദ്യ​ദി​നം ക​ണ്ട​ത് 2.5 ല​ക്ഷം പേ​രാ​ണ്. ഷെ​യ​റു​ക​ളും അ​നു​മോ​ദ​ന സ​ന്ദേ​ശ​ങ്ങ​ളും വേ​റേ.

ഫേ​സ്ബു​ക്കി​ലൂ​ടെ വൈ​റ​ലാ​യ ശി​വ​ഗം​ഗ​യു​ടെ ഗാ​ന​ങ്ങ​ളു​ടെ വീ​ഡി​യോ ക​ണ്ടാ​ണ് ന​ട​ൻ ജ​യ​സൂ​ര്യ​യും ഈ ​കൊ​ച്ചു​മി​ടു​ക്കി ആ​രാ​ണെ​ന്ന് അ​റി​യാ​വു​ന്ന​വ​ർ അ​റി​യി​ക്ക​ണ​മെ​ന്നു ഫേ​സ്ബു​ക്കി​ലൂ​ടെ അ​ഭ്യ​ർ​ഥി​ച്ച​ത്.

അ​ങ്ങ​നെ ഒ​ടു​വി​ൽ ശി​വ​ഗം​ഗ​യു​ടെ ഫോ​ണ്‍​ന​ന്പ​ർ ല​ഭി​ച്ച ജ​യ​സൂ​ര്യ ഈ കൊച്ചുമിടുക്കിക്ക് സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്കം ന​ൽ​കി. സി​നി​മ​യി​ൽ പാ​ടാ​നും ഒ​പ്പം അ​ഭി​ന​യി​ക്കാ​നു​മു​ള്ള അ​വ​സ​രം. ശി​വ​ഗം​ഗ​യെ​ന്ന കൊ​ച്ചു​ഗാ​യി​ക​യ്ക്ക് ഇ​തി​ൽ​പ​രം എ​ന്തു​വേ​ണം. ജ​നു​വ​രി​യി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ഗാ​ന​ത്തി​ൻെ റി​ക്കാ​ർ​ഡിം​ഗ് അ​തി​നു മു​ന്പേ ന​ട​ന്നേ​ക്കും. ന​ന്ദി ജ​യേ​ട്ടാ… അ​ഭി​ന​ന്ദ​ന​വു​മാ​യെ​ത്തി​യ വി​ളി​ക​ളി​ൽ പൂ​മ​രം എ​ന്ന സി​നി​മ​യി​ലെ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ഫൈ​സ​ൽ റാ​സി​യും പെ​ടും. അ​ദ്ദേ​ഹ​വും ശി​വ​ഗം​ഗ​യെ കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

ഒ​ന്ന​ര​മാ​സം മാ​ത്ര​മാ​ണ് ഈ ​കൊ​ച്ചു​ഗാ​യി​ക ശാ​സ്ത്രീ​യ​മാ​യി സം​ഗീ​തം അ​ഭ്യ​സി​ച്ചി​ട്ടു​ള്ള​ത്. മു​തു​കു​ളം ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്തം​ഗ​വും ഗാ​യി​ക​യു​മാ​യ സോ​മ​ല​ത​യാ​ണ് സം​ഗീ​തം പ​ഠി​പ്പി​ച്ച​ത്. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല സം​ഗീ​തം പ​ഠി​പ്പി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നു ശി​വ​ഗം​ഗ​യു​ടെ മാ​താ​വ് ആ​ശ പ​റ​യു​ന്നു.

കാ​യം​കു​ളം ദേ​ശ​മം​ഗ​ലം ചെ​ന്പ​ക​പ്പ​ള്ളി​ൽ രാ​ജ​ൻ-​ആ​ശ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് കാ​യം​കു​ളം സെ​ന്‍റ് ജോ​ണ്‍​സ് സ്കൂ​ൾ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ശി​വ​ഗം​ഗ.
നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ അ​ച്ഛ​ൻ രാ​ജ​ൻ ര​ണ്ട​ര​മാ​സം മു​ൻ​പ് ജോ​ലി തേ​ടി വി​സി​റ്റിം​ഗ് വി​സ​യി​ൽ ദു​ബാ​യി​ൽ പോ​യി​രി​ക്കു​ക​യാ​ണ്.

ശി​വ​ഗം​ഗ​യു​ടെ പാ​ട്ടു​ക​ൾ ലോ​ക​മെ​ന്പാ​ടും ത​രം​ഗ​മാ​യ​പ്പോ​ൾ ദു​ബാ​യി​യി​ലു​ള്ള അ​ച്ഛ​നെ​ത്തേ​ടി​യും നി​ര​വ​ധി വി​ളി​ക​ളാ​ണെ​ത്തി​യ​ത്. മെ​ല​ഡി ഗാ​ന​ങ്ങ​ൾ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ഈ ​കൊ​ച്ചു​ഗാ​യി​ക​യ്ക്ക് ഏ​തു​ത​രം ഗാ​ന​ങ്ങ​ളും വ​ഴ​ങ്ങും. പ്ര​മു​ഖ ചാ​ന​ലു​ക​ളി​ലെ സം​ഗീ​ത പ​രി​പാ​ടി​ക​ളി​ലേ​ക്കും ശി​വ​ഗം​ഗ​യ്ക്കു ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്. പാ​ട്ടു മാ​ത്ര​മ​ല്ല, ക​വ​ിതാ​ലാ​പ​ന​ത്തി​ലും ശി​വ​ഗം​ഗ മി​ക​വു​പു​ല​ർ​ത്തു​ന്നു. ഇ​പ്പോ​ൾ നാ​ട്ടി​ലെ ചെ​റു​ഗാ​ന​മേ​ള ട്രൂ​പ്പി​ൽ പാ​ടു​ന്നു​ണ്ട്. ശി​വ​ഗം​ഗ​യു​ടെ ത​രം​ഗ​മാ​യി മാ​റി​യ വീ​ഡി​യോ​യു​ടെ ക​മ​ന്‍റ് ബോ​ക്സു​ക​ളി​ൽ നി​റ​ഞ്ഞ വാ​ക്കു​ക​ൾ പോ​ലെ …
ബെ​സ്റ്റ് ഒാ​ഫ് ല​ക്ക് ശി​വ​ഗം​ഗ…

പ്ര​ദീ​പ് ഗോ​പി

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS