ഒരുമിച്ച് പഠിച്ചിറങ്ങി, ഒരുമിച്ച് അടിച്ചുമാറ്റി, കോട്ടയത്തെ ഹോംസ്‌റ്റേയില്‍ കാറും ലാപ് ടോപ്പും അടിച്ചുമാറ്റിയത് രേവതിയുടെ ബുദ്ധി, കൂട്ടിന് കോളജില്‍ ഒപ്പം പഠിച്ച സഹപാഠികളും, ഒരു മോഷണകഥ ക്ലൈമാക്‌സിലെത്തിയത് ഇങ്ങനെ

skodaകോട്ടയത്തെ ഹോം സ്‌റ്റേയില്‍നിന്നും കാറും ലാപ്‌ടോപ്പും മോഷ്ടിച്ച കേസിലെ പ്രതികളെ മുംബൈയിലെ ധാരാവിയില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ കല്ലിശേരി സ്വദേശികളും സഹോദരങ്ങളുമായ പാറയില്‍ ജുബല്‍ വര്‍ഗീസ്, ജേത്രോ വര്‍ഗീസ്, ആലുവ തോട്ടുമുഖം സ്വദേശി അരുന്തയില്‍ രേവതി കൃഷ്ണ എന്നിവരെയാണു പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ 21നാണു കോട്ടയം കളക്ടറേറ്റിനു സമീപമുള്ള ഡോ. ബേക്കര്‍ മത്തായി ഫെന്നിന്റെ ഉടമസ്ഥതയിലുള്ള ഫെന്‍ ഹാള്‍ ഹോം സ്‌റ്റേയില്‍നിന്നു സ്‌കോഡാ കാറും ലാപ് ടോപ്പും മോഷണം പോയത്.

മോഷണത്തിനുശേഷം ഇവര്‍ മൂവരും മുംബൈയിലേക്കു മുങ്ങുകയായിരുന്നു. ഇവര്‍ കോയമ്പത്തൂരിലുള്ള കോളജില്‍ ഒരുമിച്ചു പഠിച്ചവരാണെന്നും പോലീസ് പറഞ്ഞു. ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്‍റെ നിര്‍ദേശാനുസരണം എഎസ്പി ചൈത്ര തെരേസാ ജോണ്‍, കോട്ടയം ഡിവൈഎസ്പി സക്കറിയ മാത്യു, ഈസ്റ്റ് സിഐ അനീഷ് വി. കോര, ഈസ്റ്റ് എസ്‌ഐ യൂ. ശ്രീജിത്ത്, അഡീഷണല്‍ എസ്‌ഐമാരായ മത്തായി കുഞ്ഞ്, പി.എം. സാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നവാസ്, ജോര്‍ജ് വി. ജോണ്‍, പി.എന്‍. മനോജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിലീപ് വര്‍മ, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ കന്‍സി, റിന്‍സി, ഷാഹിന എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts