വനം വകുപ്പിലും പോലീസ് മോഡല്‍ അടിമപ്പണി ! പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ജോലിക്ക് നിയമിച്ച സ്ത്രീയെ ദാസ്യവേല ചെയ്യിപ്പിച്ചുവെന്ന് ആരോപണം

സമീപകാലത്ത് പോലീസ് സേനയെ പിടിച്ചു കുലുക്കിയ സംഭവമാണ് അടിമപ്പണി വിവാദം. ഡ്രൈവര്‍ ഗവാസ്‌കറെ എഡിജിപിയുടെ മകള്‍ മര്‍ദിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതിന്റെ ചൂടാറുംമുമ്പേ സമാനമായ അടിമപ്പണി വിവാദം വനംവകുപ്പിലും ഉയര്‍ന്നിരിക്കുകയാണ്. പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ ജോലിക്ക് നിയമിച്ച സ്ത്രീയെ ദാസ്യവേല ചെയ്യിക്കുന്നുവെന്നാണ് പരാതി.

ഡിവിഷന്‍ ഓഫിസില്‍ ജോലിക്കു പകരം ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ വി കുമാറിന്റെ ക്വാര്‍ട്ടേഴ്‌സില്‍ അടുക്കളപ്പണി ഉള്‍പ്പെടെയുള്ള ജോലികളാണ് ചെയ്യിക്കുന്നതെന്നു കാണിച്ച് കുമളി സ്വദേശി സജിമോന്‍ സലീമാണ് വനം മന്ത്രി കെ രാജു, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി കെ കേശവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. ജോലിക്ക് നിയമിച്ച സ്ത്രീയെ പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷനിലെ ഇക്കോ റേഞ്ചിനു കീഴില്‍ ഡിവിഷന്‍ ഓഫിസായ രാജീവ് ഗാന്ധി സെന്ററിലെ ദിവസവേതനക്കാരിയായാണ് നിയമിച്ചിരുന്നത്. പിന്നീട് ഇവരെ ഡെപ്യൂട്ടി ഡയറക്ടറുടെ വീട്ടുജോലിക്ക് നിയോഗിച്ചുവെന്നാണ് പരാതി.

Related posts