പാമ്പുകടി ശീലമായി! മൂന്നുവര്‍ഷത്തിനിടെ കടിയേറ്റത് 34 തവണ; ദിവസം മൂന്ന് തവണവരെ കടിയേല്‍ക്കുന്നു; അത്ഭുതമായി പെണ്‍കുട്ടി

snakeകടിയേറ്റാല്‍ ആ നിമിഷം മരിച്ചുവീഴുന്ന തരത്തിലുള്ള വിഷമുള്ള പാമ്പുകളുണ്ട് ലോകത്തില്‍. ഈ സമയത്താണ് നിരവധി തവണ ഉഗ്രവിഷമുള്ള പാമ്പുകളുടെ കടിയേറ്റിട്ടും ഇന്നും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്ന ഒരു പെണ്‍കുട്ടി വാര്‍ത്തകളില്‍ നിറയുന്നത്. ഒന്നും രണ്ടുമല്ല 34 തവണയാണ് മനീഷ എന്ന പതിനെട്ട് വയസുകാരിയെ മൂന്നു വര്‍ഷത്തിനിടയില്‍ പാമ്പ് കൊത്തിയത്. ഹിമാചല്‍പ്രദേശ് സ്വദേശിനിയാണ് മനീഷ. കടിച്ചവയില്‍ വിഷം കുറഞ്ഞ പാമ്പുകളാണ് കൂടുതല്‍. പക്ഷെ മനീഷയ്ക്ക് പാമ്പിനെ പേടിയില്ല.

പാമ്പിനെ കാണുന്നത് അവള്‍ക്ക് സന്തോഷമാണ്. വീടിനടുത്തുള്ള ഒരു കുളത്തില്‍ നിന്നാണ് ആദ്യമായി പാമ്പ് കടിയേറ്റത്. ഒരു ദിവസം തന്നെ മൂന്ന തവണ പാമ്പിന്റെ കടിയേറ്റ സംഭവമുണ്ടായിട്ടുണ്ട്. എനിക്ക് ദേവിയുമായി ബന്ധമുണ്ടെന്നാണ് ജ്യോത്സ്യന്‍മാരും പുരോഹിതരും പറയുന്നത്. സ്‌കൂളില്‍ പോകുന്നവഴിക്കാണ് ഏറ്റവും കൂടുതല്‍ പാമ്പ് കടിയേറ്റിട്ടുള്ളത്. ഇക്കളിഞ്ഞ ഫെബ്രുവരി 18നാണ് 34ാം തവണ മനീഷയ്ക്ക് പാമ്പുകടിയേല്‍ക്കുന്നത്. ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ് മനീഷ.

മനീഷയെ കടിച്ച പാമ്പില്‍ ഭൂരിഭാഗവും വിഷമില്ലാത്തവയായിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. ചില പാമ്പുകള്‍ കുറഞ്ഞ വിഷമുള്ളവയായിരുന്നെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പ്രദേശത്തെ ഭൂരിഭാഗം പാമ്പുകളും വിഷമില്ലാത്തവയായതിനാല്‍ പേടിക്കാനൊന്നുമില്ലെന്നാണ് ചില ഡോക്ടര്‍മാര്‍ പറയുന്നത്. മകളെ ഞാന്‍ പല ക്ഷേത്രങ്ങളിലും കൊണ്ടു പോയിട്ടുണ്ട്. പുരോഹിതന്‍മാരെയും സമീപിച്ചു. തങ്ങളുടെ ആരാധ്യ ദൈവങ്ങള്‍ വിഷത്തിന്റെ ആഘാതം കുറയ്ക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. മനീഷയുടെ അച്ഛന്‍ സുമര്‍ വര്‍മ്മ പറയുന്നു. ഒരു പാട് തവണ പാമ്പു കടിയേല്‍ക്കുന്നവരുടെ ശരീരം വിഷത്തിനെതിരെ പ്രതിരോധം ആര്‍ജ്ജിക്കുന്നുണ്ട്.  കുതിരകളെ പാമ്പിനെ കൊണ്ട് കടിപ്പിക്കുമ്പോള്‍ അവ ഉത്പാദിപ്പിക്കുന്ന ആന്റി ബോഡിയാണ് പാമ്പിന്‍ വിഷത്തിനുള്ള മരുന്ന്. പ്രദേശത്തെ ഡോക്ടര്‍ പറയുന്നു

Related posts