പരസ്യം കണ്ട് ഈ സോപ്പ് വാങ്ങരുതേ…ഇത് തേച്ചു കുളിച്ചാല്‍ കാന്‍സര്‍ ഉറപ്പ്; കഴിഞ്ഞ ദിവസം പിടിച്ചെടുത്ത അന്താരാഷ്ട്ര കമ്പനിയുടെ സോപ്പില്‍ കാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്ന് കണ്ടെത്തല്‍

SOAP600തൊലി വെളുക്കുമെന്നും മൃദുവാകുമെന്നുമുള്ള പരസ്യം കണ്ടാണ് നാം പല സോപ്പുകളും വാങ്ങിയുപയോഗിക്കുന്നത്. കാന്‍സര്‍ വരാന്‍ കാരണമായ സോപ്പ് ഖത്തറില്‍ പിടിച്ചതായി വിവരം. ആരോഗ്യത്തിന് ഹാനീകരമായ വസ്തുക്കള്‍ അടങ്ങിയ സോപ്പ് കയ്യില്‍ കിട്ടിയ സ്വദേശി പൗരനെ ഉദ്ധരിച്ച് അല്‍ ശര്‍ഖ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സോപ്പില്‍ കണ്ടെത്തിയിരിക്കുന്ന ആരോഗ്യത്തിന് ഹാനീകരമായ വസ്തുക്കള്‍ കാന്‍സറിന് കാരണമാകുന്നവയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സ്വദേശിയുടെ വീട്ടിലെ വേലക്കാരി ഓണ്‍ലൈനിലൂടെ വാങ്ങിയ പാഴ്സലില്‍ ഏതാനും സോപ്പുകള്‍ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തില്‍ ബന്ധപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. പരിശോധനയില്‍ കാന്‍സറിന് കാരണമായ വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സോപ്പുകള്‍ പിടിച്ചെടുത്തു എന്നായിരുന്നു അധികൃതര്‍ നല്‍കിയ വിശദീകരണം.

ഫിലിപ്പീന്‍സില്‍ നിന്നുള്ള പ്രത്യേക ബ്രാന്‍ഡില്‍പ്പെട്ട സോപ്പായിരുന്നു വേലക്കാരി ഓണ്‍ലൈന്‍ വഴി വാങ്ങിയത്. തൊലി മൃദുവാക്കാനും കറുത്ത പാടുകള്‍ ഇല്ലാതാക്കാനും ഉപയോഗിക്കുന്ന സോപ്പാണിത്. സ്ത്രീകള്‍ വ്യാപകമായി ഉപയോഗിച്ചു വന്നിരുന്ന സോപ്പായിരുന്നു ഇത്. ഭൂരിഭാഗം രാജ്യങ്ങളും നിരോധിച്ചിട്ടുള്ളതും ആരോഗ്യത്തിന് ഹാനീകരമായതുമായ വസ്തുവാണ് സോപ്പില്‍ ചേര്‍ത്തിരിക്കുന്നത്. എന്തായാലും ആരോഗ്യമന്ത്രാലയത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

Related posts