മഞ്ഞുകാലം കഴിയട്ടെ..!  സോളാർ കമ്മീഷൻ റിപ്പോർട്ടും സർക്കാർ ഉത്തരവും  റദ്ദാക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി: സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഫെബ്രുവരി ഏഴിലേക്കാണ് ഹർജി മാറ്റിയത്. കമ്മീഷൻ റിപ്പോർട്ടും സർക്കാരിന്‍റെ അന്വേഷണ ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം ഹർജിയിൽ കക്ഷി ചേരാൻ ബിജെപി നേതാവ് കെ. സുരേന്ദ്രൻ അപേക്ഷ നൽകിയിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ഇന്ന് കോടതിയിൽ ഹാജരായില്ല.

Related posts