കുടവയര്‍ ബോറായോ? കുറയ്ക്കാന്‍ വഴിയുണ്ട്

fatകുടവയര്‍ ഇന്നത്തെ ആധുനിക യുവാക്കളുടെ ഒരു മുഖമുദ്രയായിക്കഴിഞ്ഞു. ക്രമം തെറ്റിയുള്ള ഭക്ഷണം, കൊഴുപ്പു കൂടുതലുള്ള ഭക്ഷണം, വ്യായാമക്കുറവ് എന്ന് വേണ്ട സകല കാരണങ്ങളും ഇന്നത്തെ യുവതലമുറകള്‍ക്കിടയില്‍ ഉണ്ട്. അതുകൊണ്ട് തന്നെ പത്തിലൊരാള്‍ക്ക് കുടവയര്‍ എന്ന അവസ്ഥ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. നിലവിലെ ജീവിത സാഹചര്യങ്ങളില്‍ കഠിനമായ ഓഫീസ് ജോലികഴിഞ്ഞ് ആര്‍ക്കും കൃത്യമായ വ്യായമാം ചെയ്യാന്‍ സാധിക്കുന്നുമില്ല.

എന്നാല്‍ കുടവയര്‍ കുറയ്ക്കാന്‍ എല്ലാവരും  അനാരോഗ്യകരമായ ഡയറ്റുകള്‍ പരിശീലിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക തുടങ്ങിയ പ്രവണതകളും കണ്ടുവരുന്നു. അഴകൊത്ത വയര്‍ ഏതൊരാളിന്റെയും സ്വപ്‌നമാണ്. അതിനാല്‍ മരുന്നുകള്‍ ഇല്ലാതെ തന്നെ വയര്‍ കുറയ്ക്കാന്‍ നല്ല നാടന്‍ എളുപ്പവഴികളുണ്ട്. ദാ ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പാലിച്ചു നോക്കൂ.

ഒരാള്‍ ദിവസവം കഴിയ്ക്കുന്ന ഭക്ഷണത്തിന് ഏതാണ്ട് നിശ്ചിത അളവുണ്ടാകും. വിശപ്പു മാറാനോ വയര്‍ നല്ലപോലെ നിറയാനോ ഉള്ള ആഹാരം. ഇതിന്റെ അളവു കുറയ്ക്കുകയെന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ഒരുമിച്ചല്ല, കുറേശെ അളവു കുറയ്ക്കാം. ഭക്ഷണത്തിന്റെ അളവു കുറച്ചാല്‍ വിശക്കുമെന്നോര്‍ക്കേണ്ട. സാലഡുകള്‍, പച്ചക്കറികള്‍ എന്നിവ കഴിയ്ക്കാം. ഇവ പെട്ടെന്ന് തയ്യാറാക്കാം. ആരോഗ്യകരമായി വയര്‍ നിറയ്ക്കുകയും ചെയ്യും. ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും ഇത് സഹായിക്കും.

ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി ദിവസവും കുടിയ്ക്കുന്നത് ഗുണം ചെയ്യും. ഒരാഴ്ചക്കാലത്തേക്ക് ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും. തേന്‍ കൊഴുപ്പു കുറയ്ക്കും. ചെറുനാരങ്ങാനീര് ശരീരത്തിലെ കൊഴുപ്പും വിഷാംശവും പുറന്തള്ളുകയും ചെയ്യും. വയറ്റിലെ കൊഴുപ്പു നീക്കാനുള്ള ഒരു മാര്‍ഗമാണ് ധാരാളം വെള്ളം കുടിയ്ക്കുകയെന്നത്. ഇതുവഴി ശരീരത്തിലെ വിഷാംശം, കൊഴുപ്പ് എന്നിവ നീക്കും. മലബന്ധം വരാതിരിക്കാന്‍ സഹായിക്കും. ഇത് വയറ്റില്‍ തടി കൂടാതിരിക്കാനും സഹായിക്കും.

Related posts