സൊ​നാ​ലി ബാ​ന്ദ്രെ​യ്ക്ക് അർബുദം

ബോ​ളി​വു​ഡ് താ​രം സൊ​നാ​ലി ബാ​ന്ദ്രെ​യ്ക്ക് അർബുദ രോഗം ബാധിച്ചു. സൊ​നാ​ലി ത​ന്നെ ട്വി​റ്റ​റി​ൽ കൂ​ടി​യാ​ണ് ഇ​ത് അ​റി​യി​ച്ച​ത്. ഒ​രു പ​ന്ത് പോ​ലെ ജീ​വി​തം നി​ങ്ങ​ളെ ത​ട്ടി​പ്പ​റി​ക്കും. എ​നി​ക്കും കാ​ൻ​സ​ർ എ​ന്ന മ​ഹാ​രോ​ഗം പി​ടി​പെ​ട്ട​ന്ന് ഈ​യി​ട​യാ​ണ് ഞാ​ൻ മ​ന​സി​ലാ​ക്കി​യ​ത്.

അ​ത് എ​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പ​ട​ർ​ന്നി​രി​ക്കു​ക​യാ​ണ്. ക​ഠി​ന​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ൻ​സ​റി​നെ തി​രി​ച്ച​റി​ഞ്ഞ​ത്.

എ​ന്നാ​ൽ ഞാ​ൻ ത​ള​ർ​ന്നി​ല്ല. എ​ന്‍റെ കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും എ​നി​ക്ക് ധൈ​ര്യം ത​ന്ന് എ​നി​ക്കൊ​പ്പം നി​ന്നു. അ​വ​ർ എ​നി​ക്കൊ​പ്പ​മു​ള്ള​തി​നാ​ൽ ഞാ​ൻ ഭാ​ഗ്യ​വ​തി​യാ​ണ്. ഒ​രോ​രു​ത്ത​ർ​ക്കും ഞാ​ൻ ന​ന്ദി​യ​റി​യി​ക്കു​ന്നു- സൊ​നാ​ലി പ​റ​ഞ്ഞു.

Related posts