സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് എ​ൻപിസിഐ പു​ര​സ്കാരം

south-indian-lമുംബൈ: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന് എ​​​ൻ​​പി​​സി​​ഐ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 2016ലെ ​​​നാ​​​ഷ​​ണ​​​ൽ പേ​​​യ്മെ​​​ന്‍റ്സ് എ​​​ക്സ​​​ല​​​ൻ​​​സ് പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ചു. റു​​​പേ പ്ലാ​​​റ്റ്ഫോ​​​മി​​​ലു​​​ള്ള ബാ​​ങ്കി​​​ന്‍റെ സം​​​ഭാ​​​വ​​​ന​​​ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​ണു പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ സീ​​​നി​​​യ​​​ർ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ബോ​​ബി ജെ​​​യിം​​​സ്, ഡി​​ജി​​​എം (ഐ​​ടി) എ. ​​​സോ​​​ണി എ​​​ന്നി​​​വ​​​ർ ആ​​​ർ​​ബി​​ഐ ഡെ​​​പ്യൂ​​​ട്ടി ഗ​​​വ​​​ർ​​​ണ​​​ർ എ​​​ൻ.​​​എ​​​സ്. വി​​​ശ്വ​​​നാ​​​ഥ​​​നി​​​ൽ​​നി​​​ന്നു പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. മു​​​ബൈ​​​യി​​​ൽ ന​​​ട​​ന്ന ​ച​​​ട​​​ങ്ങി​​​ൽ എ​​​ൻ​​പി​​സി​​ഐ നോ​​​ണ്‍ എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ചെ​​​യ​​​ർ​​​മാ​​​ൻ എം. ​​ബാ​​​ല​​​ച​​ന്ദ്ര​​​ൻ, ​എ​​​ൻ​​പി​​സി​​ഐ എം​​ഡി ആ​​ൻ​​ഡ് സി​​ഇ​​ഒ എ.​​​പി. ഹോ​​​ട്ട എ​​​ന്നി​​​വ​​​ർ പ​​ങ്കെ​​ടു​​ത്തു.

റു​​​പേ പ്ലാ​​​റ്റ്ഫോ​​​മി​​​ലു​​​ള്ള ക്ലാ​​​സി​​​ക്, പ്ലാ​​​റ്റി​​​നം കാ​​​ർ​​​ഡു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​തും റു​​​പേ പ്രീ​​​പെ​​യ്ഡ് ​കാ​​​ർ​​​ഡു​​​ക​​​ൾ, ഗ്രീ​​​ൻ പി​​​ൻ സൗ​​​ക​​​ര്യം തു​​​ട​​​ങ്ങി​​​യ​​​വ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തും രം​​​ഗ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​നമി​​​ക​​​വു​​​മാ​​​ണു സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​നെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​ക്കി​​​യ​​​ത്.

എ​​​ൻ​​പി​​സി​​ഐ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​യ എ​​​ൻ​​എ​​​ഫ്എ​​​സ്, ഐ​​എം​​പി​​എ​​​സ്, റു​​​പേ, എ​​ഇ​​പി​​എ​​​സ്, സി​​ടി​​എ​​​സ്, എ​​​ൻ​​എ​​സി​​എ​​​ച്ച് എ​​​ന്നി​​​വ​​​യ്ക്കാ​​​യി 2014ലാ​​​ണ് നാ​​​ഷ​​​ണ​​​ൽ പേ​​​യ്മെ​​​ന്‍റ്സ് എ​​​ക്സ​​​ല​​​ൻ​​​സ് പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Related posts