ഒ​റ്റ​ഗോ​ളി​ൽ ഒ​പ്പി​ച്ചെ​ടു​ത്തു; ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​ദ്യ ജ​യം

കൊ​ച്ചി: സി.​കെ വി​നീ​തി​ന്‍റെ ഏ​ക ഗോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സീ​സ​ണി​ലെ ആ​ദ്യ വി​ജ​യം. നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ഏ​ഴാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. ആ​ദ്യ പ​കു​തി​യി​ലെ 24 ാം മി​നി​റ്റി​ലാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വി​ജ​യ ഗോ​ൾ പി​റ​ന്ന​ത്. പൂ​ർ​ണ​മാ​യും മ​ല​യാ​ളി ട​ച്ചു​ള്ള ഗോ​ൾ. സ്വ​ന്തം ബോ​ക്സി​ൽ​നി​ന്ന് മൈ​താ​ന മ​ധ്യ​ത്തി​ലേ​ക്ക് ക്യാ​പ്റ്റ​ൻ ജി​ങ്കാ​ൻ ഉ​യ​ർ​ത്തി ന​ൽ​കി​യ പ​ന്ത് പി​ടി​ച്ചെ​ടു​ത്ത് വ​ല​തു പാ​ർ​ശ്വ​ത്തി​ലൂ​ടെ ശ​ര​വേ​ഗം മു​ന്നേ​റി​യ റി​നോ ആ​ന്‍റോ​യ്ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ് […]

ദു​ബാ​യ് ഓ​പ്പ​ൺ: സി​ന്ധു​വി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം

ദു​ബാ​യ്: ദു​ബാ​യ് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ സൂ​പ്പ​ർ സീ​രീ​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം. ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ ജ​യി​ച്ച് സെ​മി​യി​ൽ ക​ട​ന്ന സി​ന്ധു അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ലും വി​ജ​യി​ച്ചു. ടോ​പ്പ് സീ​ഡ് ജ​പ്പാ​ന്‍റെ അ​കാ​നെ യാ​മാ​ഗു​ച്ചി​യെ​യാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ ജ​യം. സ്കോ​ർ: 21-9, 21-13. യാ​മാ​ഗു​ച്ചി​യെ അ​നാ​യാ​സ​മാ​യാ​ണ് സി​ന്ധു മ​റി​ക​ട​ന്ന​ത്. 36 മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ജ​പ്പാ​ൻ താ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സി​ന്ധു തീ​രു​മാ​നം​ക​ണ്ടു.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് “ലോട്ടറി’; ശന്പളം ഇരട്ടിയാക്കി

ന്യൂഡൽഹി: പൂ ചോദിച്ചപ്പോൾ പൂക്കാലം കിട്ടിയ അവസ്ഥയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. വേതനം വർധിപ്പി ക്കണമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ വെറുതെ ഒന്ന് ആവശ്യപ്പെട്ടപ്പോൾ ബിസിസിഐ സമ്മാനിച്ചത് ഇരട്ടി ശന്പള വർധന. രാജ്യാന്തര താരങ്ങൾക്കും പ്രാദേശിക താരങ്ങൾക്കും ഉൾപ്പടെയുള്ള മുഴുവൻ കളിക്കാർക്കും ബോർഡ് നൂറു ശതമാനമാണ് ശന്പളം കൂട്ടിയത്. അടുത്ത സീസണ്‍ മുതൽ പുതുക്കിയ ശന്പളം ലഭിച്ചു തുടങ്ങും. സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഭരണസമിതി അടുത്ത സീസണിലെ ശന്പള വർധനവിനായി 200 കോടി രൂപ കൂടി […]

ഗോവന്‍ ദുരന്തം മറക്കണം!‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് അ​ഞ്ചാം പോ​രാ​ട്ട​ത്തി​ന്

കൊ​ച്ചി: ക​ലി​പ്പ​ട​ക്കാ​നും ക​പ്പ​ടി​ക്കാ​നും വി​ജ​യി​ക്ക​ണ​മെ​ന്നു​ള്ള പാ​ഠം ഗോ​വ​യി​ല്‍നി​ന്നു പ​ഠി​ച്ച​തി​ന്‍റെ ഞെ​ട്ട​ലി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഐ​എ​സ്എ​ല്‍ നാ​ലാം സീ​സ​ണി​ലെ അ​ഞ്ചാം പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്നു. മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നാ​വാ​തെ വി​ഷ​മി​ക്കു​ന്ന നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡാ​ണ് മ​ഞ്ഞ​പ്പ​ട​യു​ടെ എ​തി​രാ​ളി​ക​ള്‍. സ്വ​ന്തം സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​ദ്യ മൂ​ന്നു മ​ത്സ​ര​ങ്ങ​ളും ക​ളി​ക്കാ​നാ​യ​തി​ന്‍റെ ആ​നു​കൂ​ല്യം മു​ത​ലാ​ക്കാ​നാ​വാ​ത്ത​തി​ന്‍റെ നി​രാ​ശ​യാ​ണു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തെ ചോ​ര്‍ത്തിക്ക​ള​യു​ന്ന​ത്. അ​തി​ന്‍റെ കൂ​ടെ ഗോ​വ​യി​ല്‍ നി​ന്നേ​റ്റ ക​ന​ത്ത പ്ര​ഹ​ര​ത്തി​ന്‍റെ ഓ​ര്‍മ​ക​ളും ടീ​മി​നെ ത​ള​ര്‍ത്തു​ന്നു. കൊ​ച്ചി​യി​ലെ മ​ഞ്ഞ​ക്ക​ട​ലി​നെ സാ​ക്ഷി​യാ​ക്കി സീ​സ​ണി​ലെ ആ​ദ്യ വി​ജ​യം തേ​ടി​യാ​ണു സ​ന്ദേ​ശ് ജി​ങ്ക​നും കൂ​ട്ട​രും […]

ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സ്: സി​ന്ധു സെ​മി​യി​ൽ

ദു​ബാ​യ്: റി​യോ ഒ​ളി​മ്പി​ക്സ് വെ​ള്ളി​മെ​ഡ​ൽ ജേ​താ​വ് ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സ് സെ​മി​യി​ൽ ക​ട​ന്നു. ഗ്രൂ​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ജ​പ്പാ​ന്‍റെ സ​യാ​കോ സാ​റ്റോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു​വി​ന്‍റെ മു​ന്നേ​റ്റം. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​ണ് സി​ന്ധു വി​ജ​യി​ച്ച​ത്. സ്കോ​ർ: 21-12, 21-12. നേ​ര​ത്തെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്ത് ടൂ​ർ‌​മെ​ന്‍റി​ൽ​നി​ന്നും പു​റ​ത്താ​യി​രു​ന്നു. ചൈ​നീ​സ് താ​യ്പേ​യു​ടെ ചോ​വു ടീ​ൻ ചെ​ന്നി​നോ​ടാ​ണ് ശ്രീ​കാ​ന്ത് പ​രാ​ജ​യ​പ്പെ​ട്ട​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ശ്രീ​കാ​ന്തി​ന്‍റെ പ​രാ​ജ​യം. സ്കോ​ർ: 18-21, 18-21.

വിവാഹ വാര്‍ഷികത്തിൽ റിതികയ്ക്കു രോഹിതിന്‍റെ സമ്മാനം

മൊ​ഹാ​ലി: രോ​ഹി​തി​ന്‍റെ മൂ​ന്നാം ഡ​ബി​ൾ സെ​ഞ്ചു​റി വി​വാ​ഹ വാ​ര്‍ഷി​ക​ദി​ന​ത്തി​ല്‍. ഇ​ന്ത്യ​യു​ടെ താ​ത​്കാ​ലി​ക നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ​യു​ടെ ര​ണ്ടാം വി​വാ​ഹ വാ​ര്‍ഷി​ക​മാ​യി​രു​ന്നു ഇ​ന്ന​ലെ. ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു ന​ടു​വി​ലാ​യി​രു​ന്നു രോ​ഹി​ത് ബാ​റ്റ് ചെ​യ്യാ​നി​റ​ങ്ങി​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഭാ​ര്യ റി​തി​ക​യും അ​തി സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു ഗാ​ല​റ​ഇ​യി​ലി​രു​ന്ന​ത്. ഡ​ബി​ൾ സെ​ഞ്ചു​റി​യി​ലേ​ക്കു കു​തി​ച്ച​പ്പോ​ൾ‌ മെ​ഹാ​ലി​യി​ലെ ഗാ​ല​റി​യി​ലി​രു​ന്നു ആ​ന​ന്ദ​ക്ക​ണ്ണീ​ര്‍ പൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഡ​ബി​ൾ തി​ക​ച്ച ശേ​ഷം ഫ്ളൈ​യിം​ഗ് കി​സ് ന​ൽ​കി​യാ​ണ് രോ​ഹി​ത് ത​ന്‍റെ സ​ന്തോ​ഷം റി​തി​ക​യു​മാ​യി പ​ങ്കു​വ​ച്ച​ത്. ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി​ട്ട് ര​ണ്ട് വ​ര്‍ഷ​മാ​വു​ന്ന ദി​വ​സ​മാ​യി​രു​ന്നു ഇ​ന്ന​ലെ ഡ​ബി​ള്‍ സെ​ഞ്ചുറി നേ​ടി​യ​തി​ന്‍റെ […]

New Arrivals

Indian Cricket

World Sports