ശ്രീ റെഡ്ഡിയുടെ ലീലാവിലാസങ്ങള്‍ തുടരുന്നു !യുവനടിയെ പീഡിപ്പിച്ച യുവനടനെ ശ്രീറെഡ്ഡിയും സംഘവും പോലീസ് സ്‌റ്റേഷനില്‍ കയറി പഞ്ഞിക്കിട്ടു; മര്‍ദ്ദനം പോലീസുകാര്‍ നോക്കി നില്‍ക്കെ

ഹൈദരാബാദ്: നടി ശ്രീ റെഡ്ഡി ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ തെലുങ്ക് സിനിമാലോകത്തെ ഒന്നടങ്കം ഉലച്ചിരുന്നു. ഇപ്പോള്‍ ശ്രീ റെഡ്ഡി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പോലീസ് സ്‌റ്റേഷനില്‍ കയറി യുവ നടനെ ശ്രീറെഡ്ഡിയും സംഘവും ചേര്‍ന്ന് മര്‍ദ്ദിച്ചതാണ് പുതിയ സംഭവം. സംഭവത്തില്‍ നടിയ്‌ക്കെതിരേ കേസെടുത്തിട്ടുണ്ട്.

പോലീസിന്റെ കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു കേസ്. ശ്രീശാന്ത് ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച് തെലുങ്ക് സിനിമയിലെ ഒരു ജൂനിയര്‍ നടി പോലീസില്‍ പരാതി നല്‍കിരുന്നു. ഇതോടെ ശ്രീറെഡ്ഡിയുടെ നേതൃത്വത്തിലുള്ള നടിമാരുടെ ഒരു സംഘം സ്റ്റേഷനില്‍ എത്തുകയായിരുന്നു. നടിയുടെ പരാതിയില്‍ പോലീസ് ശ്രീശാന്തിനെ ചോദ്യം ചെയ്യുന്നതിനിടയിലായിരുന്നു ശ്രീറെഡ്ഡിയും സംഘവും എത്തിയത്. പോലീസ് ചോദ്യം ചെയ്യുന്നതിനിടയില്‍ ശ്രീറെഡ്ഡിയും സംഘവും ചേര്‍ന്നു ശ്രീശാന്തിനെ മര്‍ദ്ദിച്ചു. ഇതോടെയാണ് ശ്രീറെഡ്ഡിക്കെതിരേ പോലീസ് കേസ് എടുത്തത്.

തെലുങ്ക് സിനിമയിലെ പീഡനങ്ങളെപ്പറ്റി ശ്രീറെഡ്ഡി പറഞ്ഞ കാര്യങ്ങള്‍ ഏറെ വിവാദമായിരുന്നു.സംവിധായകനും നടനുമായ ശേഖര്‍ കമ്മൂല നടന്‍ നാനി, ഗായകന്‍ ശ്രീറാം, അഭിറാം ദഗ്ഗുബാട്ടി സംവിധായകനും തിരക്കഥകൃത്തുമായ ശിവ കൊര്‍ത്താല എന്നിവര്‍ക്കെതിരെ ശ്രീറെഡ്ഡി ഗുരുതരമായ കുറ്റങ്ങളാണ് ആരോപിച്ചത്. ഇവര്‍ക്ക് മറുപടിയുമായി പലരും എത്തിയതോടെ കളം ചൂടുപിടിച്ചു. ഇവര്‍ക്ക മുഴുത്ത ഭ്രാന്താണെന്നായിരുന്നു ചില പ്രമുഖ നടന്മാര്‍ പ്രതികരിച്ചത്.

Related posts