ഹൃദയാഘാതം! ബോളിവുഡ് നടി ശ്രീദേവി അന്തരിച്ചു; ദു​ബാ​യി​ൽബോ​ളി​വു​ഡ് താ​ര​മാ​യ മോ​ഹി​ത് മാ​ര്‍​വ​യു​ടെ വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ

ദു​ബാ​യ്: പ്ര​മു​ഖ ച​ല​ച്ചി​ത്ര താ​രം ശ്രീ​ദേ​വി (54) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ലം ദു​ബാ​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം. ബോ​ളി​വു​ഡ് താ​ര​മാ​യ മോ​ഹി​ത് മാ​ര്‍​വ​യു​ടെ വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ. പ്ര​മു​ഖ നി​ർ​മാ​താ​വ് ബോ​ണി ക​പൂ​ർ ഭ​ർ​ത്താ​വാ​ണ്. ബോ​ണി ക​പൂ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ സ​ഞ്ജ​യ് ക​പൂ​ര്‍ മ​ര​ണം വി​വ​രം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സീ​റോ എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലാ​ണ് അ​വ​സാ​നം വേ​ഷ​മി​ട്ട​ത്. 2013ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ശ്രീ​ദേ​വി​യെ ആ​ദ​രി​ച്ചി​രു​ന്നു. ര​ണ്ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളും ആ​റ് ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡു​ക​ളും കി​ട്ടി​യി​ട്ടു​ണ്ട്.

1967ൽ ​തു​ണൈ​വ​ൻ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​മാ​യാ​ണ് ശ്രീ​ദേ​വി​യു​ടെ അ​ര​ങ്ങേ​റ്റം. ദേ​വ​രാ​ഗം, കു​മാ​ര സം​ഭ​വം ഉ​ള്‍​പ്പെ​ടെ​യു​ള്ള 26 മ​ല​യാ​ള സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 1971ൽ ​പൂ​മ്പാ​റ്റ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി. ക​ന്ത​ൻ ക​രു​ണൈ, നം​നാ​ട്, പ്രാ​ർ​ഥ​നൈ, ബാ​ബു, ബാ​ല​ഭാ​ര​തം, വ​സ​ന്ത​മാ​ളി​കൈ, ഭ​ക്ത​കു​മ്പാ​ര, ജൂ​ലി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

1976ൽ ​മു​ണ്ട്ര് മു​ടി​ച്ച് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യാ​യി താ​രം തു​ട​ക്ക​മി​ട്ടു. 1997 ല്‍ ​അ​ഭി​ന​യ രം​ഗ​ത്ത് നി​ന്ന് ശ്രീ​ദേ​വി താ​ത്കാ​ലി​ക​മാ​യി വി​ട​പ​റ​ഞ്ഞു. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം 2012ൽ ​ഇം​ഗ്ലീ​ഷ് വി​ഗ്ലീ​ഷ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ താ​രം തി​രി​ച്ചു​വ​ര​വ് ന​ട​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം റി​ലീ​സാ​യ മോം ​ആ​ണ് അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.

Related posts