ശ്രീ​കാ​ന്ത് സെ​മി​യി​ൽ; സൈ​ന, സി​ന്ധു പു​റ​ത്ത്

sreekanth

സി​ഡ്നി: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ ഷി​പ്പി​ന്‍റെ സെ​മി​യി​ല്‍ ഇ​ടം നേ​ടി ഇ​ന്ത്യ​ന്‍ താ​രം കിം​ഡം​ബി ശ്രീ​കാ​ന്ത്. ക്വാ​ട്ട​റി​ല്‍ ഇ​ന്ത്യ​യു​ടെ​ത​ന്നെ ബി.​സാ​യ് പ്ര​ണീ​തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ശ്രീ​കാ​ന്ത് സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. നേ​രി​ട്ടു​ള്ള ര​ണ്ടു ഗെ​യി​മു​ക​ള്‍ക്കാ​ണ് ലോ​ക 22ാം ന​മ്പ​ര്‍ താ​ര​മാ​യ ശ്രീ​കാ​ന്ത് വി​ജ​യം നേ​ടി​യെ​ടു​ത്ത​ത്.​

സ്‌​കോ​ര്‍: 25-23, 21-17 . എ​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ വ​നി​താ താ​ര​ങ്ങ​ളാ​യ സൈ​ന നെ​ഹ്‌​വാ​ളും പി.​വി.​സി​ന്ധു​വും ക്വാ​ർ​ട്ട​റി​ല്‍ പു​റ​ത്താ​യി. വ​നി​താ സിം​ഗി​ള്‍സി​ല്‍ ചൈന​യു​ടെ സ​ണ്‍യു​വി​നോ​ടാ​ണ് സൈ​ന പ​രാ​ജ​യ​മ​റി​ഞ്ഞ​ത്. സ്‌​കോ​ര്‍ : 17-21, 21-10,17-21 ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം താ​യ് തി​സു യിം​ഗ് ആ​ണ് ക്വാ​ർ​ട്ട​റി​ല്‍ ഇ​ന്ത്യ​ന്‍ താ​രം സി​ന്ധു​വി​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍ ത​ക​ര്‍ത്ത​ത്. സ്‌​കോ​ര്‍ : 21-10,20-22,16-21. പു​രു​ഷ ക്വാ​ർ​ട്ട​റി​ല്‍ ആ​വേ​ശോ​ജ്വ​ല പോ​രാ​ട്ട​മാ​ണ് ശ്രീ​കാ​ന്തും പ്ര​ണീ​തും കാ​ഴ്ച​വ​ച്ച​ത്. ആ​രം​ഭ​ത്തി​ല്‍ കോ​ര്‍ട്ട് നി​റ​ഞ്ഞു ക​ളി​ച്ച പ്ര​ണീ​ത് ലീ​ഡ് നേ​ടി​യി​രു​ന്നു.

എ​ന്നാ​ല്‍, സാ​വ​ധാ​നം ഫോ​മി​ലെ​ത്തി​യ ശ്രീ​കാ​ന്ത് പോ​യി​ന്‍റ് 20-20 ആ​ക്കി​മാ​റ്റി മ​ത്സ​രം ക​ടു​പ്പി​ച്ചു. തു​ട​ര്‍ന്ന് ക​ളി​യി​ല്‍ ആ​ധി​പ​ത്യം നേ​ടി​യ ശ്രീ​കാ​ന്ത് തു​ട​ര്‍ച്ച​യാ​യ സ്മാ​ഷു​ക​ളി​ലൂ​ടെ പോ​യി​ന്‍റ് 25-23 ആ​ക്കി ഉ​യ​ര്‍ത്തി ആ​ദ്യ ഗെ​യിം ത​ന്‍റേ​താ​ക്കി​മാ​റ്റു​ക​യും ചെ​യ്തു.

ര​ണ്ടാം ഗെ​യി​മി​ന്‍റെ തു​ട​ക്ക​ത്തി​ലും പ്ര​ണീ​ത് മി​ന്നി​ത്തി​ള​ങ്ങി തി​രി​ച്ചു​വ​ര​വി​നു ശ്ര​മി​ച്ചു. എ​ന്നാ​ല്‍ താ​ര​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വ് നി​ഷ്പ്ര​ഭ​മാ​ക്കി​ക്കൊ​ണ്ട് ശ്രീ​കാ​ന്ത് ത​ന്‍റെ സ്‌​കോ​ര്‍ 16-12 ആ​ക്കി ഉ​യ​ര്‍ത്തി. പി​ന്നീ​ട​ങ്ങോ​ട്ട് പി​ഴ​വു​ക​ളൊ​ന്നും കൂ​ടാ​തെ ക​ളി​ച്ച് താ​രം വി​ജ​യം അ​നാ​യാ​സം കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം ചൈ​ന​യു​ടെ സ​ണ്‍ വാ​ന്‍ ഹൂ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​‍ന്തോ​നേ​ഷ്യ​ന്‍ ഓ​പ്പ​ണ്‍ കി​രീ​ടം നേ​ടി​യ ശ്രീ​കാ​ന്ത് ക്വാ​ർ​ട്ട​റി​ല്‍ എ​ത്തി​യ​ത്.

Related posts