ശ്രീക്കുട്ടിയുടെ മരണം ദുരൂഹം തന്നെ, മരിച്ചെന്ന് ഉറപ്പിച്ചതോടെ കൂട്ടുകാരി വാഹനത്തിനു മുന്നില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു, ശ്രീക്കുട്ടിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല അപ്രത്യക്ഷമായി, നിഗൂഡതകളൊടുങ്ങാതെ തലയോലപ്പറമ്പ് സംഭവം

Sreekuttyത​ല​യോ​ല​പ്പ​റ​ന്പ്: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ ഹോ​സ്റ്റ​ലി​ലെ കു​ളി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സ​ഹ​പാ​ഠി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ത​ല​യോ​ല​പ്പ​റ​ന്പ് പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. കേ​സി​നു വ​ഴി​ത്തി​രി​വാ​കു​ന്ന നി​ർ​ണാ​യ​ക​വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ത​ല​യോ​ല​പ്പ​റ​ന്പ് ജൂ​നി​യ​ർ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ന​ഴ്സ് ട്രെ​യി​നിം​ഗ് സ്കൂ​ളി​ലെ ര​ണ്ടാം​വ​ർ​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി തൊ​ടു​പു​ഴ കു​റി​ഞ്ഞി പു​ളി​മൂ​ട്ടി​ൽ ഷാ​ജി​യു​ടെ മ​ക​ൾ ശ്രീ​ക്കു​ട്ടി ഷാ​ജി​യെ​യാ(20)​ണ് ചൊ​വാ​ഴ്ച രാ​വി​ലെ 7.30നു ​സ്കൂ​ളി​നു മു​ക​ളി​ല​ത്തെ നി​ല​യി​ലു​ള്ള ഹോ​സ്റ്റ​ലി​ലെ കു​ളി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് ശ്രീക്കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. മരണദിവസം നടന്ന ചില സംഭവങ്ങളിലെ ദുരൂഹതയും അവര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീക്കുട്ടിയുടെ മരണം സ്ഥിരീകരിച്ച ഉടനെ വൈക്കത്തെ ആശുപത്രിയിലെ ക്വാഷ്വാലിറ്റിക്ക് മുന്നില്‍ നിന്ന് റൂമിലെ മറ്റൊരു കുട്ടിയായ കൊല്ലം സ്വദേശിനി ചിപ്പി വാഹനത്തിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്തിനാണെന്ന് പിതാവ് ഷാജി പ്ലാമൂട്ടില്‍ ചോദിക്കുന്നു. മോള്‍ കഴുത്തിലും കാതിലും കൈയിലുമായി ഒന്നരപവന്റെ സ്വര്‍ണ്ണ ആഭരണങ്ങള്‍ ധരിച്ചിരുന്നു.

ഇത് എവിടെ പോയി എന്ന് അമ്മാവന്‍ ഡോക്ടര്‍ യശോധരന്‍ ചോദിക്കുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കൈയില്‍ റോള്‍ഡ് ഗോള്‍ഡ് വള മാത്രം ധരിച്ചിരുന്നു എന്നാണ് എഴുതിയിരിക്കുന്നത്. രാവിലെ ഏഴരയോടെയാണ് ശ്രീക്കുട്ടിയെ ഹോസ്റ്റലിലെ ബാത്ത് റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ അഞ്ച് മണിയോടെ റൂംമേറ്റ് ചിപ്പി എങ്ങനെയാണ് സ്വന്തം വീട്ടില്‍ വിളിച്ച് ശ്രീക്കുട്ടി മരിച്ചെന്ന് പറയുകയെന്നും പിതാവ് ഷാജി ചോദിക്കുന്നു.

അ​തി​നി​ടെ ശ്രീ​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ലു​ള്ള ദു​രൂ​ഹ​ത അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഴ്സിം​ഗ് സ്കൂ​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. സി​പി​എം ത​ല​യോ​ല​പ്പ​റ​ന്പ് ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​ശെ​ൽ​വ​രാ​ജ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ഫ്ഐ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റി സ​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ർ. നി​കി​ത​കു​മാ​ർ, എ​സ്എ​ഫ്ഐ ജി​ല്ലാ നേ​താ​ക്ക​ളാ​യ ശ്യാം​ലാ​ൽ, പ്ര​ജി​ത്ത് കെ. ​ബാ​ബു, അ​നൂ​പ് അ​ഷ്റ​ഫ്, ആ​ന​ന്ദ് ബാ​ബു, ടി. ​അ​ജ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts