ശ്രീ​നാ​ഥി​ന്‍റെ മ​ര​ണ​ത്തി​ൽ വീ​ണ്ടും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ന​ട​ന്‍റെ കു​ടും​ബം; മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ടു

കൊ​ച്ചി: ന​ട​ൻ ശ്രീ​നാ​ഥി​ന്‍റെ മ​ര​ണ​ത്തി​ൽ വീ​ണ്ടും അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍റെ കു​ടും​ബം മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ച്ചു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ശ്രീ​നാ​ഥ് കൈ​ഞ​ര​ന്പ് മു​റി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ട് ന​ട​ന്‍റെ കു​ടും​ബം പ​റ​ഞ്ഞു. ക്രൈം ​ബ്രാ​ഞ്ച് അ​ന്വേഷ​ണ​മെ​ന്ന ന​ട​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തോ​ട് വേ​ണ്ട ന​ട​പ​ടി​ക​ൾ ചെ​യ്യാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി.

2010 മേ​യ് മാ​സ​ത്തി​ൽ കോ​ത​മം​ഗ​ല​ത്തെ മ​രി​യ ഹോ​ട്ട​ലി​ലെ 102-ാം ന​ന്പ​ർ മു​റി​യി​ൽ ഞ​ര​ന്പു​മു​റി​ച്ച് ര​ക്തം​വാ​ർ​ന്ന് മ​രി​ച്ച​നി​ല​യി​ലാ​ണ് ശ്രീ​നാ​ഥി​നെ ക​ണ്ടെ​ത്തി​യ​ത്. പ​ത്മ​കു​മാ​ർ സം​വി​ധാ​നം​ചെ​യ്ത ശി​ക്കാ​ർ എ​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ വ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ​മൂ​ലം ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​യി​രു​ന്നു പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.

ശ്രീ​നാ​ഥ് ജീ​വ​നൊ​ടു​ക്കാ​ൻ ഒ​രു സാ​ധ്യ​ത​യു​മി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ വാ​ദി​ച്ചി​രു​ന്നെ​ങ്കി​ലും നാ​ലു​മാ​സം​കൊ​ണ്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ശ്രീ​നാ​ഥി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ന​ട​ൻ തി​ല​ക​ൻ പി​ന്നീ​ട് ആ​രോ​പി​ച്ചി​രു​ന്നു.

Related posts