വി​ഷ​മ​യ​മാ​യ ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ കാ​ത്തി​രി​ക്കു​ന്ന​ത് മ​ഹാ​രോ​ഗ​ങ്ങ​ൾ; രോഗ പ്രതിരോധത്തിന് ജൈ​വി​ക​മാ​യ ചി​കി​ത്സ മാ​ർ​ഗ​ങ്ങ​ൾ സ്വീകരിക്കണമെന്ന് ശ്രീ​നി​വാ​സ​ൻ

sreenivasanമ​ട്ട​ന്നൂ​ർ: വി​ഷ​മ​യ​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ശൈ​ലി ഒ​ഴി​വാ​ക്കി​യി​ല്ല​ങ്കി​ൽ വ​ലി​യ രോ​ഗ​ങ്ങ​ൾ വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് ന​ട​നും ജൈ​വ​കൃ​ഷി​യു​ടെ പ്ര​ചാ​ര​ക​നു​മാ​യ ശ്രീ​നി​വാ​സ​ൻ. രോ​ഗ പ്ര​തി​രോ​ധ​ത്തി​ന് ജൈ​വി​ക​മാ​യ ചി​കി​ത്സ മാ​ർ​ഗ​ങ്ങ​ൾ കൂ​ടു​ത​ലാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​യു​ഷ് ഗ്രാ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കു​ള്ള ത്രി​ദി​ന പ​രി​ശീ​ല​ന ക​ള​രി പ​ഴ​ശി ഗ​വ എ​ൽ.​പി. സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ. ജി​ല്ലാ ആ​യു​ർ​വേ​ദ ഡി​എം​ഒ പി.​വി.​ശ്രീ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​സു​ജ ജി. ​നാ​യ​ർ, ഡോ.​പി. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. –

Related posts