ഒരു ഭാര്യയുടെ കൊടുംക്രൂരത, കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിന് മദ്യത്തില്‍ സയനെഡ് ചേര്‍ത്തുകൊടുത്ത് കൊന്നു; മൃതദേഹം കനാലില്‍ ഒഴുക്കിവിട്ടു; പിടികൂടിയപ്പോള്‍ ശ്രീവിദ്യ പോലീസിനെ ഞെട്ടിച്ചത് ഇങ്ങനെ

പ്രണയം തലയ്ക്കു പിടിച്ചാല്‍ എന്തും ചെയ്യും മനുഷ്യന്‍. അത്തരത്തിലൊരു ക്രൂരതയ്ക്ക് ഉദാഹരമാണ് ശ്രീവിദ്യ എന്ന 27കാരിയും ഇവരുടെ കാമുകനും. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ സത്‌ലുരു ഗ്രാമത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ അണിയറക്കഥ ഇങ്ങനെ.

ആന്ധ്ര് സത്‌ലുരു സ്വദേശി നരേന്ദ്രയെയാണ് ഭാര്യ ശ്രീവിദ്യ കൊല്ലപ്പെടുത്തിയത്. ശ്രീവിദ്യക്ക് സഹോദരി ഭര്‍ത്താവ് വീരയ്യയുമായി പ്രണയബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് നരേന്ദ്രക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നരേന്ദ്രയെ തങ്ങളുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ ശ്രിവിദ്യയും വീരയ്യയും കൂടി തീരുമാനിച്ചത്. ്ര

ശീവിദ്യ തന്നെ ഭര്‍ത്താവിന് മദ്യത്തില്‍ സയനെഡ് കലര്‍ത്തി നല്‍കുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം സമീപത്തെ ഒരു കനാലില്‍ ഒഴുക്കിവിട്ടു. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രീവിദ്യയേയും കാമുകനെയും രണ്ട് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ പോലീസ് പ്രതിയെ ഹാജരാക്കിയപ്പോള്‍ ഒരു കൂസലുമില്ലാതെ ചിരിച്ച് കൊണ്ടായിരുന്നു ശ്രീവിദ്യ ഇവര്‍ക്ക് മുന്‍പില്‍ നിന്നത്. അറസ്റ്റിലായപ്പോള്‍ യാതൊരു കൂസലുമില്ലാതെയാണ് ഇവര്‍ കുറ്റം സമ്മതിച്ചതെന്നാണ് പോലീസ് പറയുന്നത്.

Related posts