കമല്‍ഹാസനെ പ്രണയിച്ച ശ്രീവിദ്യയ്ക്ക് പക്ഷേ വിവാഹം കഴിക്കാനായില്ല, ജോര്‍ജുമായുള്ള വിവാഹം അവര്‍ക്ക് സമ്മാനിച്ചത് വേദനകള്‍ മാത്രം, ശ്രീവിദ്യയുടെ ജീവിതത്തെക്കുറിച്ച് കെ.ജി. ജോര്‍ജിന്റെ വെളിപ്പെടുത്തല്‍

sreevidyaസൗന്ദര്യം കൊണ്ടും പ്രതിഭ കൊണ്ടും മലയാളികളെ അത്ഭുതപ്പെടുത്തിയ നടിയാണ് ശ്രീവിദ്യ. മലയാളികള്‍ സ്വന്തം കുടുംബാംഗത്തെ പോലെ കണ്ടിരുന്ന ശ്രീവിദ്യയുടെ ജീവിതം സ്വകാര്യ ജീവിതം അത്ര കണ്ട് സുഖകരമായിരുന്നില്ല. പലരും തന്നെ ചതിച്ചിട്ടുണ്ടെന്ന് അവര്‍ തന്നെ പല അഭിമുഖങ്ങളിലും പറയുകയും ചെയ്തിരുന്നു. എന്നാല്‍ വ്യക്തിജീവിതത്തിലെ വേദനിപ്പിക്കുന്ന അനുഭവങ്ങളിലേക്ക് ചൂഴ്ന്നിറങ്ങാന്‍ അവര്‍ ആരെയും അനുവദിച്ചതുമില്ല. തന്റെ വേദനകള്‍ ഉള്ളിലൊതുക്കി അവര്‍ ജീവിതത്തോട് വിടപറയുകയും ചെയ്തു. സംവിധായകന്‍ കെ. ജി. ജോര്‍ജാണ് ഇപ്പോള്‍ ശ്രീവിദ്യയുടെ ജീവിതത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ശ്രീവിദ്യയും കമല്‍ഹാസനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് ജോര്‍ജ് പറയുന്നതിങ്ങനെ- അവര്‍ കമല്‍ഹാസനെ പ്രണയിക്കുകയും വിവാഹം കഴിക്കാനാശിക്കുകയും ചെയ്തിരുന്നു. ആ വിവാഹം നടക്കാതിരുന്നത് അവരെ നിരാശയിലാഴ്ത്തിയിരുന്നു. പിന്നീട് ഭരതനുമായുള്ള അടുപ്പം. പക്ഷേ, അത്തരം കഥകളൊന്നും എന്റെയും വിദ്യയുടെയും സൗഹൃദത്തെ ബാധിച്ചിട്ടില്ല. എന്റെ ഭാര്യ സല്‍മയോടും വളരെ അടുപ്പമായിരുന്നു ശ്രീവിദ്യയ്ക്ക്. വ്യക്തിപരമായ സങ്കടങ്ങളൊക്കെ സല്‍മയോടു പങ്കിടുമായിരുന്നു. ‘ആദാമിന്റെ വാരിയെല്ലി’ല്‍ അഭിനയിക്കുമ്പോള്‍ സെറ്റില്‍ വച്ച് എന്റെ മോളെ കാണുമ്പോഴൊക്കെ സല്‍മയോട് പറയും; ഒരു കുട്ടിയില്ലാത്തതിന്റെ വിഷമത്തെക്കുറിച്ച്. സ്വന്തം വിവാഹജീവിതത്തിലെ ദുരിതങ്ങളും ഇടയ്ക്കവര്‍ ഒരാശ്വാസത്തിനെന്ന പോലെ പങ്കിട്ടു. ജോര്‍ജ് എന്ന വ്യക്തിയുമായുള്ള വിവാഹം അവര്‍ക്ക് സമ്മാനിച്ചതു വേദനകള്‍ മാത്രമാണ്. എല്ലാ തരത്തിലും വിദ്യ ചതിക്കപ്പെടുകയായിരുന്നുവെന്നും ജോര്‍ജ് പറയുന്നു.

ഞാനും വിദ്യയും തമ്മിലുള്ള ബന്ധത്തെ പ്രണയമെന്നൊക്കെ ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷേ, സത്യമെന്താണെന്നു ചോദിച്ചാല്‍, ഷീ വാസ് മൈ ഗ്രേറ്റസ്റ്റ് ഫ്രണ്ട്. വിദ്യയുടെ ഭര്‍ത്താവിന്റെ പേരും ജോര്‍ജ് എന്നായതു കാരണം ഞാനാണവരെ വിവാഹം കഴിച്ചതെന്ന് വിചാരിച്ചിട്ടുണ്ട് പലരും. ഞാന്‍ പരിചയപ്പെട്ട സ്ത്രീകളില്‍ ഏറ്റവും സുന്ദരിയും ശ്രീവിദ്യയായിരുന്നു. തികഞ്ഞ കലാകാരിയായിരുന്നു അവര്‍. ഓരോ സിനിമ ചെയ്യുമ്പോഴും ആ കഥാപാത്രത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ഉദ്വേഗപൂര്‍വം തിരക്കും. ഇങ്ങനെ അഭിനയിച്ചാല്‍ മതിയോ അതു ശരിയാകുമോ തുടങ്ങി ഒരുപാട് സംശയങ്ങള്‍ ചോദിക്കും. അത്ര അഭിനിവേശത്തോടെയാണ് അവര്‍ കഥാപാത്രങ്ങളെ കണ്ടിരുന്നത്.

Related posts