ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടം! ശ്രീദേവിയുടെ ആകസ്മിക വേര്‍പാട് വ്യസനകരമാണ്..; ശ്രീദേവിയുടെ മരണത്തില്‍ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ന​ടി ശ്രീ​ദേ​വി​യു​ടെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ്രീ​ദേ​വി​യു​ടെ ആ​ക​സ്മി​ക വേ​ർ​പാ​ട് വ്യ​സ​ന​ക​ര​മാ​ണെ​ന്നും ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര ലോ​ക​ത്തി​ന് അ​പ​രി​ഹാ​ര്യ ന​ഷ്ട​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ പ​റ​ഞ്ഞു.

അ​ഞ്ചു ദ​ശാ​ബ്ദം ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ നി​റ​ഞ്ഞു നി​ന്ന ശ്രീ​ദേ​വി​യു​ടെ ആ​ക​സ്മി​ക വേ​ർ​പാ​ട് വ്യ​സ​ന​ക​ര​മാ​ണ്. ബാ​ല​താ​ര​മാ​യി മ​ല​യാ​ളി​ക്ക് മു​ന്നി​ലെ​ത്തി​യ ശ്രീ​ദേ​വി ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​ർ​ക്ക് എ​ക്കാ​ല​ത്തും ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കാ​നു​ള്ള അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ൽ അ​നേ​കം അ​ന​ശ്വ​ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ശ്രീ​ദേ​വി​യു​ടെ അ​കാ​ല നി​ര്യാ​ണം ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര ലോ​ക​ത്തി​ന് അ​പ​രി​ഹാ​ര്യ ന​ഷ്ട​മാ​ണ്- മു​ഖ്യ​മ​ന്ത്രി കു​റി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി ദു​ബാ​യി​യി​ലാ​ണ് ശ്രീ​ദേ​വി അ​ന്ത​രി​ച്ച​ത്. ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​ത്തെ​ത്തി​യ ശ്രീ​ദേ​വി​യെ ഹൃ​ദ​യാ​ഘാ​ത​ത്തി​ന്‍റെ രൂ​പ​ത്തി​ൽ മ​ര​ണം ക​വ​ർ​ന്നെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​യി മൂ​ന്നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ ശ്രീ​ദേ​വി വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

Related posts