മകനുവേണ്ടി സൃന്ദ തീരുമാനം മാറ്റുന്നു, വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവുമായി ഒന്നിക്കും, തീരുമാനത്തിന് കൈയ്യടിച്ച് സഹതാരങ്ങള്‍

s-2വിവാഹമോചിതരാകാന്‍ മത്സരിക്കുന്ന നടിമാര്‍ക്കിടയില്‍ വ്യത്യസ്തയാകുകയാണ് സൃന്ദ. നിവിന്‍പോളിയുടെ ഹിറ്റ് ചിത്രമായ 1983യിലെ കഥാപാത്രത്തിലൂടെ മലയാളിയുടെ മനസില്‍ സ്ഥാനം നേടിയ സൃന്ദ പുതിയൊരു തീരുമാനമെടുത്തിരിക്കുന്നു. ഭര്‍ത്താവുമായി വേര്‍പിരിയാനുമായി വേര്‍പിരിഞ്ഞുള്ള ജീവിതം അവസാനിപ്പിക്കും. സിനിമയിലെ സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് നടി മനസുമാറ്റിയത്.

സ്കൂള്‍ കാലംമുതലുള്ള പ്രണയത്തിനൊടുവിലാണ് സൃന്ദ അഷബിനെ വിവാഹം കഴിച്ചത്. എന്നാല്‍ കുട്ടി പിറന്നതോടെ ഇരുവരും വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. പക്വത നേടാനാകാത്ത പ്രായത്തില്‍ പറ്റിയ തെറ്റെന്നായിരുന്നു വിവാഹത്തെക്കുറിച്ച് നടി പ്രതികരിച്ചിരുന്നത്. ഡൈവേഴ്‌സിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് അടുത്തിടെ ഒരു ചാനല്‍ അഭിമുഖത്തില്‍ സൃന്ദ പറഞ്ഞിരുന്നു. താന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടിയിട്ടില്ല എന്നും മകന് വേണ്ടി ഒന്നായേക്കാമെന്നും സൃന്ദ പറയുന്നു.

ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഉണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമേ തങ്ങള്‍ക്കിടയിലും ഉണ്ടായിട്ടുള്ളൂവെന്നാണ് നടി ഇപ്പോള്‍ പറയുന്നത്. മകന്റെ സന്തോഷമാണ് പ്രധാനം. ദാമ്പത്യത്തില്‍ ഇണക്കവും പിണക്കവും സ്വാഭാവികമാണെന്നും സെലിബ്രിറ്റികളായതുകൊണ്ടാണ് തങ്ങളുടെ ദാമ്പത്യ രഹസ്യം എല്ലാവരും അറിയുന്നത് എന്നും സൃന്ദ പറഞ്ഞു. മകന്‍ അര്‍ഹാനൊപ്പമാണ് സൃന്ദ ഇപ്പോള്‍ താമസിക്കുന്നത്. സിനിമയില്‍ സജീവമായി നടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും ആണ്.

Related posts