ഇതിലും ഭേദമായിരുന്നുല്ലോ ഞങ്ങളുടെ ഇംഗ്ലീഷ്! കിംഗ് ഖാന്റെ ഇംഗ്ലീഷ് മാര്‍ക്ക് കണ്ട് ആരാധകര്‍ ഞെട്ടി; കോളജില്‍ അഡ്മിഷനായി ഷാരൂഖ് സമര്‍പ്പിച്ച അപേക്ഷ വൈറല്‍

southlive_2017-05_cc0c0ad8-0fb0-4674-92f9-3fea08938bac_Shah Rukh Khanബോളിവുഡിലെ നല്ല വാക്ചാതുര്യവും ഇംഗ്ലീഷില്‍ പ്രാവീണ്യവുമുള്ള താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാന്‍ എന്നതില്‍ ആര്‍ക്കും സംശയമൊന്നുമില്ല. എന്നാല്‍, കോളജ് പഠനകാലത്ത് മറ്റ് വിഷയങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇംഗ്ലീഷ് വിഷയത്തിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കന്‍ കഴിഞ്ഞില്ലെന്നാണ് കിംഗ് ഖാന്റെ പേരില്‍ വൈറലാകുന്ന അഡ്മിഷന്‍ ഫോം തെളിയിക്കുന്നത്.

ഡല്‍ഹി യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ‘ഡിയു ടൈംസ്’ പോര്‍ട്ടലിന്റെ ഫേസ്ബുക്ക് പേജിലാണ് ഷാരൂഖ് ഖാന്റെ അഡ്മിഷന്‍ ഫോം പ്രത്യക്ഷപ്പെട്ടത്. മറ്റ് എല്ലാ വിഷയങ്ങള്‍ക്കും മികച്ച രീതിയില്‍ മാര്‍ക്ക് നേടിയ ഖാന് ഇംഗ്ലീഷിന് നൂറില്‍ 51 മാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹന്‍സ് രാജ് കോളജില്‍ ബിഎ എക്കണോമിക്സ് വിഷയത്തിലാണ് ഷാരൂഖ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ഷാരൂഖിന്റെ ചെറുപ്പക്കാലത്തെ ചിത്രം പതിപ്പിച്ച അപേക്ഷ പേജില്‍ പ്രത്യക്ഷപ്പെട്ടത്തൊടെ താരത്തിന്റെ മാര്‍ക്കാണ് ഏവരും തേടിയത്. തരക്കേടിലാത്ത മാര്‍ക്ക് താരത്തിനുണ്ടെങ്കിലും ഇതിലും മെച്ചമാണ് തങ്ങളുടെ ഇംഗ്ലീഷ് മാര്‍ക്കെന്നാണ് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ഇപ്പോഴത്തെ വിദ്യാര്‍ത്ഥികളില്‍ ഏവരുടെയും കമന്റ്. മാര്‍ക്കുകള്‍ ആരെയും നിര്‍വചിക്കുന്നില്ലെന്നും നിങ്ങള്‍ സ്വയം അവതരിപ്പിക്കപ്പെട്ട വ്യക്തിയാണെന്നും കിങ് ഖാന്റെ പുകഴ്ത്തി പറയുന്നവരും കമന്റ് ബോക്സില്‍ കുറവല്ല.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

OTHER NEWS IN THIS SECTION

LEADING NEWS