ഒരേ ഒരു ലക്ഷ്യം..!   ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ എ​സ്എ​സ്എ​ല്‍​സി വിജയിക്കണമെന്ന  ഉ​ജ​യ് കൃ​ഷ്ണ​യുടെ സ്വപ്നം സാക്ഷാത്കരിക്കാൻ  കുന്നുമ്മൽ ബിആർസി

കു​റ്റ്യാ​ടി: ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ വി​ജ​യി​ക്ക​ണ​മെ​ന്ന ഉ​ജ​യ് കൃ​ഷ്ണ​യു​ടെ സ്വ​പ്‌​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് കു​ന്നു​മ്മ​ല്‍ ബി​ആ​ർ​സി പ്ര​വ​ര്‍​ത്ത​ക​ര്‍. ബി​ആ​ര്‍​സി ന​ട​പ്പി​ലാ​ക്കു​ന്ന ആ​ശാ​ദീ​പം പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തി​ലെ ജ​ല​ജ- ഉ​ദ​യ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ഉ​ജ​യ് കൃ​ഷ്ണ​യ്ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ന്‍ അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്.

ശാ​രീ​രി​ക , മാ​ന​സി​ക പ​രി​മി​തി​ക​ളാ​ല്‍ വി​ദ്യാ​ല​യ​ത്തി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത ഉ​ജ​യ്കൃ​ഷ്ണ​യു​ടെ ആ​ഗ്ര​ഹം സ​ഫ​ലി​ക​രി​ക്കാ​ന്‍ നി​ല​വി​ലു​ള്ള പ​ദ്ധ​തി പ​ര്യാ​പ്ത​മ​ല്ലെ​ന്ന തി​രി​ച്ച​റി​വി​ൽ നി​ന്നാ​ണ് ബി​ആ​ര്‍​സി അ​ധി​കൃ​ത​ര്‍ വെ​ര്‍​ച്ച്വ​ല്‍ ക്ലാ​സ്‌​റും ഫോ​ര്‍ എ​ന്‍​വയ​ൺ‍​മെ​ന്‍റ് എ​ന്ന പു​തി​യ പ്രോ​ജ​ക്ട് ത​യ്യാ​റാ​ക്കി​യ​ത്.

സ്‌​കൂ​ളി​ലെ ക്ലാ​സ് മു​റി​യി​ല്‍ ന​ട​ക്കു​ന്ന പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വീ​ട്ടി​ലി​രി​ക്കു​ന്ന കു​ട്ടി​ക്ക് അ​നു​ഭ​വ ഭേ​ദ്യ​മാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. കാ​മ​റ​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും മു​ഖേ​ന പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ത്സ​മ​യം വീ​ട്ടി​ലി​രു​ന്ന് കാ​ണാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കും.

സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​വു​മ്പോ​ള്‍ ക്ലാ​സ് റെ​ക്കോ​ഡ് ചെ​യ്ത് എ​ത്തി​ച്ച് കൊ​ടു​ക്കും. സം​ശ​യ​ങ്ങ​ള്‍ വീ​ട്ടി​ലി​രു​ന്നു​ത​ന്നെ അ​ധ്യാ​പ​ക​രോ​ട് ചോ​ദി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ മാ​സ​ത്തി​ല്‍ ഒ​രു​ദി​വ​സം എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളോ​ടെ​യും കു​ട്ടി​യെ സ്‌​കൂ​ളി​ല്‍ എ​ത്തി​ക്കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. കാ​യ​ക്കൊ​ടി ഹൈ​സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ പി​ന്തു​ണ​യും പ​ദ്ധ​തി​ക്കു​ണ്ട്. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പ​ദ്ധ​തി പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Related posts