സ്റ്റീ​വ് സ്മി​ത്തി​ന് ഓ​സ്ട്രേ​ലി​യ​യു​ടെ അ​ല​ൻ ബോ​ർ​ഡ​ർ മെ​ഡ​ൽ

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്തി​ന് അ​ല​ൻ ബോ​ർ​ഡ​ർ മെ​ഡ​ൽ. ക​ഴി​ഞ്ഞ 12 മാ​സം ബാ​റ്റിം​ഗി​ൽ സ്മി​ത്ത് പു​ല​ർ​ത്തി​യ മി​ക​വാ​ണ് ബോ​ർ​ഡ​ർ മെ​ഡ​ലി​ലെ​ത്തി​ച്ച​ത്. ര​ണ്ടാം ത​വ​ണ​യാ​ണ് സ്മി​ത്ത് ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.

ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ഡൊ​ണാ​ൾ​ഡ് ബ്രാ​ഡ്മാ​നു​ശേ​ഷം ഓ​സ്ട്രേ​ലി​യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ്സ്മാ​നെ​ന്നാ​ണ് സ്മി​ത്തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. മെ​ഡ​ലി​നു​ള്ള താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള വോ​ട്ടെ​ടു​പ്പി​ൽ ഓ​സീ​സ് നാ​യ​ക​ൻ 246 വോ​ട്ട് നേ​ടി. ര​ണ്ടു ത​വ​ണ ബോ​ർ​ഡ​ർ മെ​ഡ​ൽ നേ​ടി​യ ഡേ​വി​ഡ് വാ​ർ​ണ​ർ (162 വോ​ട്ട്) ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ ന​ഥാ​ൻ ലി​യോ​ണ്‍ (156 വോ​ട്ട്) മൂ​ന്നാം​സ്ഥാ​നം നേ​ടി.

2015ലാ​ണ് സ്മി​ത്ത് ആ​ദ്യ​മാ​യി ബോ​ർ​ഡ​ർ മെ​ഡ​ൽ നേ​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഓ​സ്ട്രേ​ലി​യ​യു​ടെ ടെ​സ്റ്റ് പ്ലെ​യ​ർ ഓ​ഫ് ദ ​ഇ​യ​ർ ആ​യി സ്മി​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

Related posts