അയ്യര്‍ ദി ഗ്രേറ്റില്‍ അടക്കം നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ നടി, ഒടുവില്‍ എയ്ഡ്‌സ് ബാധിച്ച് മരണം, നിഷ നൂര്‍ എന്ന നടിയുടെ ജീവിതം അറിയാതെ പോകരുത്

Nishaമലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു നിഷ നൂര്‍ എന്ന സുന്ദരി. സൗന്ദര്യം തുടിക്കുന്ന മുഖകാന്തിക്കൊപ്പം അനായാസ അഭിനയവും കൂടിയായതോടെ തമിഴിലും തെലുങ്കിലും നിഷ താരമായി തിളങ്ങി. കമലഹാസന്‍, രജനികാന്ത് തുടങ്ങിയവരുടെ നായികയായി തിളങ്ങി നിഷയ്ക്ക് ഒരുകാലത്ത് നിന്നു തിരിയാന്‍ സമയമില്ലായിരുന്നു. എന്നാല്‍ പിന്നീട് അവരുടെ ജീവിതം തലകീഴായി മാറിമറിയുന്നതാണ് കണ്ടത്. സിനിമ നടിമാരുടെ ജീവിതത്തെ കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ തീര്‍ച്ചയായും നിഷയുടെ കഥ വായിക്കാണം.

സിനിമയില്‍ തിളങ്ങി നില്ക്കുന്ന കാലത്ത് തന്നെ നിഷയെ പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ശാരീരികമായും സാമ്പത്തികമായും. പ്രായം കൂടി വന്നതോടെ അവളുടെ സിനിമജീവിതത്തിന്റെ നിറം പതിയെ മങ്ങാനും തുടങ്ങി. ഇതിനിടെ ഒരു നിര്‍മാതാവുമായി പ്രണയത്തിലായെങ്കിലും അയാളുടെ കണ്ണ് അവരുടെ സ്വത്തില്‍ മാത്രമായിരുന്നു. സിനിമയില്‍ നിന്നു നേടിയ സമ്പാദ്യങ്ങള്‍ മുഴുവന്‍ കാമുകന്‍ തട്ടിയെടുത്തതോടെ നിഷ വേശൃവൃത്തിയില്‍ എത്തിപ്പെട്ടു. പിന്നീട് എയ്ഡ്‌സ് ബാധിതയായ നിഷയെ സിനിമകളില്‍ നിന്ന് ഒഴിവാക്കി. ഇതോടെ സിനിമാക്കാരും കൈവിട്ടു.

2005ലാണ് നിഷയെ നാഗുര്‍ ദര്‍ഗയ്ക്കു സമീപത്തെ തെരുവില്‍ കണ്ടെത്തുന്നത്. പുഴുക്കളും ഉറുമ്പുകളും അവരുടെ ശരീരത്തിലൂടെ അരിച്ചിറങ്ങുന്ന അവസ്ഥയായിരുന്നു അപ്പോള്‍. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 2007ല്‍ നിഷ നൂര്‍ മരണത്തിന് കീഴടങ്ങി. ഒരുകാലത്ത് സര്‍വ സൗഭാഗ്യങ്ങളും സ്വന്തമാക്കി പിന്നീട് ഒന്നുമില്ലാതെ മരിക്കേണ്ടി വന്ന നിഷയുടെ ജീവിതം സിനിമലോകത്തിനു തുറന്ന പാഠപുസ്തകമാണ്.

Related posts