പെണ്‍കുട്ടികള്‍ വീട്ടില്‍ പോകണമെങ്കില്‍ ലക്ഷ്മിനായരുടെ മകന്റെ കാമുകിയുടെ അനുമതി വേണം, വെളിപ്പെടുത്തലുമായി ലോ കോളജ് വിദ്യാര്‍ഥിനി

lakshmiതിരുവനന്തപുരം കേരള ലോ അക്കാദമി പ്രിന്‍സിപ്പള്‍ ഡോ. ലക്ഷ്മി നായര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുടെ പെരുമഴ. ജാതീയവും മതപരവുമായി ലക്ഷ്മി നായര്‍ അപമാനിക്കുന്നുവെന്നാരോപിച്ച് കോളജിലെ വിദ്യാര്‍ഥിനി തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. കാവ്യ രാജീവെന്ന വിദ്യാര്‍ഥിനിയാണ് ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

ലക്ഷ്മി നായരുടെ മകന്റെ കാമുകിയും കോളജിലെ വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയോട് ചോദിക്കാതെ എങ്ങോട്ടും പോകാനാവില്ല. വീട്ടിലേക്ക് പോകണമെങ്കില്‍ കൂടി ഈ വിദ്യാര്‍ഥിനിയുടെ അനുമതി വേണം. ഹോസ്റ്റലിലുള്‍പ്പെടെ കടുത്ത മുറകളാണ് അനുഭവിക്കേണ്ടി വരുന്നത്. ഇന്റേണല്‍ മാര്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് മാത്രം കൊടുക്കുക. ഇതിനെയൊക്കെ ചോദ്യം ചെയ്ത 21 പേരെയാണ് ഇയര്‍ ഔട്ട് ചെയ്തതെന്നും കാവ്യ പറയുന്നു. കൈരളി ടിവി അവതാരക കൂടിയാണ് പ്രിന്‍സിപ്പല്‍. ലക്ഷ്മി നായര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് കെഎസ്‌യു, എഐഎസ്എഫ്, എംഎസ്എഫ് തുടങ്ങിയ സംഘടനകള്‍ ഉയര്‍ത്തിയിട്ടുള്ളത്. പ്രിന്‍സിപ്പളിന് കുക്കറി ഷോകളാണ് മുഖ്യമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

അതേസമയം വിഷയത്തില്‍ വൈകാരിക പ്രതികരണവുമായാണ് ലക്ഷ്മിനായര്‍ രംഗത്തുവന്നിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കുള്ള തുറന്നകത്തില്‍ അവര്‍ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്കുന്നുണ്ട്. ഞാന്‍ വിദ്യാര്‍ഥിയായിരുന്ന എന്റെ പ്രിയപ്പെട്ട ഈ സ്ഥാപനത്തില്‍ സംഭവിക്കുന്നതിനെക്കുറിച്ച് ധാരണയിലെത്താല്‍ എനിക്ക് കുറച്ച് ദിവസങ്ങളെടുത്തു. ഞാന്‍ 1990 മുതല്‍ കേരളാ ലോ അക്കാദമിയില്‍ പാര്‍ട്ട് ടൈം ലക്ചറര്‍ ആയി ജോലി ചെയ്യാന്‍ തുടങ്ങുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്തു. 27 വര്‍ഷങ്ങള്‍ നീണ്ട എന്റെ ഔദ്യോഗികജീവിതത്തില്‍ എനിക്ക് അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നീ തസ്തികളിലേയ്ക്ക് ജോലിക്കയറ്റം കിട്ടിയിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മാനേജ്‌മെന്റ് എന്നെ പ്രിന്‍സിപ്പാള്‍ ആക്കി നിയമിച്ചു. എന്നെ ഏല്‍പ്പിച്ച ചുമതല നീതിപൂര്‍വ്വം ചെയ്തുവെന്നാണ് എന്റെ വിശ്വാസം- ലക്ഷ്മി പറയുന്നു.

Related posts