ആരെങ്കിലും ഒന്നു കണ്ടിരുന്നെങ്കിൽ..! മഴയ ത്തായാലും ക്യൂ നിൽക്കാതെ വിദ്യാർഥി നികളെ ബസിൽ കയറ്റത്തില്ല ; കുട്ടികളെ ക്യൂനിർത്തരുതെന്ന ആർടിഒയുടെ നിർദേ ശത്തെ കാറ്റിൽ പറത്തി ബസ് ജീവനക്കാർ

student-queueമ​ട്ട​ന്നൂ​ർ: വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്  സ്വ​കാ​ര്യ​ബ​സി​ൽ ക​യ​റി​പ്പ​റ്റാ​ൻ‌ ബ​സ് ജീ​വ​ന​ക്കാ​രു​ടെ ഇ​ന്‍റ​ർ​വ്യൂ ക​ഴി​യ​ണമെന്നത് പുതുയ വാർത്തയല്ല. ഒരിടയ്ക്ക് ഇതിന് അൽപ്പം കുറവു ണ്ടായിരുന്നെ ങ്കിലും ഇപ്പോൾ വീണ്ടും പഴ യപടി ആയി ക്കൊണ്ടി രി ക്കുകയാണ്. മ​ട്ട​ന്നൂ​ർ സ്റ്റാ​ൻ​ഡി​ൽ ബ​സ് ക​യ​റാ​ൻ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഈ ​ദു​ര​വ​സ്ഥ. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും വി​ട്ടു വീ​ടു​ക​ളി​ലേ​ക്ക് പോ​കാ​ൻ സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ബ​സു​ക​ളി​ൽ ക​യ​റാ​ൻ ക്യൂ ​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ത​ല​ശേ​രി, ക​ണ്ണൂ​ർ, ഇ​രി​ട്ടി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ  നി​ർ​ത്തി​യി​ടു​ന്പോ​ൾ ക​യ​റാ​ൻ ക​ഴി​യി​ല്ല. ബ​സു​ക​ൾ പു​റ​പ്പെ​ടു​മ്പോ​ൾ ക​യ​റി​യാ​ൽ മ​തി​യെ​ന്ന് നി​ല​പാ​ടി​ലാ​ണ് പല ജീവനക്കാരും. ഇ​തു​കാ​ര​ണം വി​ദ്യാ​ർ​ഥി​നി​ക​ൾ മ​ഴ​ന​ന​ഞ്ഞ് ക്യൂ ​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ചി​ല സ​മ​യ​ങ്ങ​ളി​ൽ ക്യൂ ​നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ മു​ഴു​വ​നാ​യും ക​യ​റ്റാ​തെ ബ​സു​ക​ൾ പോ​കു​ന്ന സ്ഥി​തി​യു​മു​ണ്ട്. ആ​ൺ​കു​ട്ടി​ക​ൾ പി​ൻ​വാ​തി​ലി​ലൂ​ടെ ക​യ​റു​മെ​ങ്കി​ലും പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ​ല​പ്പോ​ഴും ബ​സി​ൽ ക​യ​റാ​ൻ സാ​ധി​ക്കാ​റി​ല്ല. വി​ദ്യാ​ർ​ഥി​ക​ളെ ബ​സി​ൽ ക​യ​റാ​ൻ ക്യു ​നി​ർ​ത്ത​രു​തെ​ന്ന് ആ​ർ​ടി​ഒ​യു​ടെ നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും പലയിട ങ്ങളിലും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.

Related posts