തെരുവില്‍ നിന്നു കണ്ടെത്തിയ സുബ്രഹ്മണ്യനു കൂട്ടായി ഇനി ആന്‍സിയുണ്ടാകും, പുതുജീവിതത്തിലേക്കു കൈപിടിച്ചത് മാര്‍ ക്രിസോസ്റ്റത്തിന്റെ സാന്നിധ്യത്തില്‍

ALP-MARRIAGEതിരുവല്ല: വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവല്ലയില്‍ നാടോടിബാലനായി എത്തി ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സംരക്ഷണയില്‍ വളര്‍ന്നു വലുതായ സുബ്രഹ്മണ്യന് (ജോസഫ്) ഇനി ആന്‍സി കൂട്ട്. സുബ്രഹ്മണ്യനും കുടുംബവും തിരുവല്ലയിലെത്തി നാടോടി ജീവിതം നയിക്കുന്നതിനിടയിലാണ് യാദൃശ്ചികമായി അന്ന് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ക്രിസോസ്റ്റമിന്റെ  ശ്രദ്ധയില്‍പ്പെട്ടത്.

ക്രിസോസ്റ്റത്തിന്റെ ഇടപെടല്‍മൂലം പ്ലസ്ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സുബ്രഹ്മണ്യന്‍ തിരുവല്ല വൈഎംസിഎ വികാസ് സ്കൂളില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. റെയില്‍വേ പുറമ്പോക്കിനു സമീപം ക്രിസോസ്റ്റം മെത്രാപ്പോലീത്ത നിര്‍മച്ചു നല്‍കിയ വീട്ടിലാണ് സുബ്രഹ്മണ്യവും മാതാവും സഹോദരിയും ഇപ്പോള്‍ കഴിയുന്നത്.

തിരുവല്ല തുകലശേരി സ്വദേശി ആന്‍സിയാണ് സുബ്രഹ്മണ്യത്തിന്റെ വധു. ഇന്നലെ വൈഎംസിഎ ഹാളില്‍ നടന്ന വിവാഹച്ചടങ്ങില്‍  ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത എന്നിവരുള്‍പ്പെടെ പങ്കെടുത്തു.

Related posts