ധനുഷിന്റെ കൂടെവന്നയാള്‍ കൈപിടിച്ചു തിരിച്ചു! ആരോപണവുമായി സുചിത്ര കാര്‍ത്തിക്; തമിഴ് ഗായികയുടെ ട്വിറ്റര്‍ പോസ്റ്റ് വൈറലാവുന്നു

suchithra-22-1487759087സിനിമാ താരങ്ങള്‍ക്കുനേരെയുണ്ടായിട്ടുള്ള ആക്രമണ വാര്‍ത്തകളാണ് ഒന്നിനുപുറകേ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ യുവനടിയ്ക്ക് നേരെയുണ്ടായ തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിന് പിന്നാലെ പല നടികളും പലപ്പോഴായി തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയൊരു സംഭവം. തമിഴ് സിനിമാലോകത്ത് നിന്നാണ് പുതിയ വാര്‍ത്ത.

ഗായികയും ആര്‍ജെയുമൊക്കെയായ സുചിത്ര കാര്‍ത്തിക്കിന് നേരെയാണ് ആക്രമണം. സംഭവം ട്വിറ്ററിലൂടെ ഗായിക തന്നെയാണ് ആരാധകരെ അറിയിച്ചത്. കൈയ്യില്‍ ചോരകരിവാളിക്കും വിധം ആരോ കൈ പിടിച്ചു തിരിച്ചു എന്നാണ് സുചിത്ര ആരോപിക്കുന്നത്. പരിക്കേറ്റ കൈയുടെ ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാത്രി നടന്ന ഒരു പാര്‍ട്ടിയ്ക്കിടെയാണ് സംഭവം. നടന്മാരായ ചിമ്പു, ധനുഷ് എന്നിവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ധനുഷിനൊപ്പം എത്തിയ ടീമിലെ ഒരംഗമാണ് തന്റെ കൈ പിടിച്ച് തിരിച്ചതെന്നാണ് സുചിത്ര ആരോപിക്കുന്നത്. സുചിത്രയുടെ ട്വീറ്റ് വൈറലായതോടെ നിരവധിയാളുകള്‍ ധനുഷിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ധനുഷിനെതിരെയുള്ള ട്രോളുകളും ട്വിറ്ററില്‍ എത്തിക്കഴിഞ്ഞു. വിഷയത്തില്‍ ധനുഷ് പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Related posts