മോദിയില്ലാതെ ഞങ്ങൾക്കെന്താഘോഷം..! ഫ്ളക്സിൽ മോദിയുടെ പടമില്ല, മന്ത്രി ജി.സുധാകരനെ ബിജെപിക്കാര്‍ കരിങ്കൊടി കാണിച്ചു; കായംകുളത്ത് സംഘർഷം

g-sudhakaran-lകായംകുളം: മന്ത്രി ജി.സുധാകരനെ ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചതിനെത്തുടര്‍ന്ന് കായംകുളത്ത് ഏറ്റുമുട്ടല്‍. കരിങ്കൊടി കാണിച്ച ബിജെപിക്കാരെ നേരിടാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയതോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇവര്‍ കരിങ്കൊടി കാണിച്ചവരെ കൈയേറ്റം ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതിയുടെ ധനസഹായ വിതരണത്തിനാണ് മന്ത്രി എത്തിയത്. കായംകുളം ടൗണ്‍ഹാളിലായിരുന്നു പരിപാടി. എന്നാല്‍, പരിപാടിയിലോ ഫ്‌ളെക്‌സിലോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമോ പേരോ ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ബിജെപിക്കാരുടെ പ്രതിഷേധം. പോലീസ് എത്തി പ്രതിഷേധക്കാരെ നീക്കം ചെയ്തതോടെയാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts