പിന്നെ തെറ്റിയതാർക്ക്..! മാ​ണി​യു​മാ​യി കൂ​ട്ടു​കൂ​ടു​ന്ന​തി​ൽ തെ​റ്റി​ല്ല; ബൂ​ർ​ഷ്വാ ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​ക​ളു​മാ​യി യോ​ജി​ക്കാ​മെ​ന്ന​താ​ണ് പാ​ർ​ട്ടി ലൈ​നെന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ

g-sudhakaran-lതി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മു​മാ​യും കെ.​എം.​മാ​ണി​യു​മാ​യും കൂ​ട്ടു കൂ​ടു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ബൂ​ർ​ഷ്വാ ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​ക​ളു​മാ​യി യോ​ജി​ക്കാ​മെ​ന്ന​താ​ണ് പാ​ർ​ട്ടി ലൈ​ൻ. മാ​ണി ഗ്രൂ​പ്പി​നെ മു​ന്ന​ണി​യി​ലെ​ടു​ക്കു​ന്ന കാ​ര്യം പാ​ർ​ട്ടി ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ വി.​എ​സ്.​അ​ച്യു​താ​ന​ന്ദന്‍റേത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണെ​ന്നും ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Related posts