ജനദ്രോഹമാണ് ഈ വര്‍ധനവ്..! ലൈസന്‍സ് രജിസ്‌ട്രേഷന്‍ നിരക്ക് വര്‍ധനയ്‌ക്കെതിരെ ഒറ്റയാള്‍ പ്രതിഷേധവുമായി സുദര്‍ശനന്‍

sudharshan-lമാവേലിക്കര: മോട്ടോര്‍ വാഹന- ലൈസന്‍സ് രജിസ്ട്രേഷന്‍ നിരക്കുകള്‍ കുത്തനെ കൂട്ടി യ കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേ ധിച്ച് ഒറ്റയാള്‍ സമരവുമായി മാവേലിക്കര സു ദര്‍ശനന്‍. മാവേലിക്കര ബുദ്ധ ജംഗ്്ഷനില്‍ നിന്നും പ്രതിഷേധ മുദ്രാവാക്യം എഴുതിയ പ്ലക്കാര്‍ഡു മായി നടന്ന് മാവേലി ക്കര ജോയിന്റ് ആര്‍ടിഒ ഓഫീസ് സ്ഥിതി ചെയ്യുന്ന മിനി സിവില്‍ സ്റ്റേഷനു മുന്നിലെത്തിയ സുദര്‍ശനന്‍  ഇവിടെ പ്ലക്കാര്‍ഡ് ഉയര്‍ ത്തിപ്പിടിച്ച് നിന്നാണ് പ്രതിഷേധ സമരം നടത്തിയത്.

ആര്‍ രാജേ ഷ് എംഎല്‍എ ഉള്‍പ്പടെ നിര വധി പേര്‍ സിവില്‍ സ്റ്റേഷനു മുന്നില്‍ സമരം ചെയ്ത സുദര്‍ശനനെ സന്ദര്‍ശിച്ചു.
ഫോക്ലോര്‍ അവാര്‍ഡ് ജേതാവു കൂടിയായ സുദര്‍ശനന്‍ ഇത്തരത്തില്‍ നിരവധി ഒറ്റയാള്‍ സമരങ്ങളിലൂടെ ശ്രദ്ധേയനാണ്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് സുദര്‍ശനന്‍.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS