പഠനത്തില്‍ മോശം! മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാന്‍ അധ്യാപിക; നാല് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി; സംഭവം തമിഴ്‌നാട്ടിലെ വെല്ലൂരില്‍

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ വെ​ല്ലൂ​രി​ൽ നാ​ല് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി. ആര​ക്കോ​ണം പ​ന​പ​ാക്കം സ​ർ​ക്കാ​ർ സ്കൂ​ളി​ലെ പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് കി​ണ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. രേ​വ​തി, ശ​ങ്ക​ർ, ദീ​പ, മ​നീ​ഷ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.​

പ​ഠ​ന​ത്തി​ൽ മോ​ശ​മാ​ണെ​ന്നു കാ​ണി​ച്ച് അ​ധ്യാ​പി​ക 14 കു​ട്ടി​ക​ളോ​ട് മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​കൊ​ണ്ടു വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് നാ​ലു കു​ട്ടി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ച്ചു.

എ​ന്നാ​ൽ, പ​ഠ​ന​ത്തി​ൽ പി​ന്നി​ൽ നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളു​ടെ അ​ടു​ത്ത് എ​ടു​ക്കു​ന്ന സാ​ധാ​ര​ണ ന​ട​പ​ടി​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. മാ​ർ​ക്കും ഹാ​ജ​ർ നി​ല​യും കു​റ​ഞ്ഞ 14 വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് ര​ക്ഷകർത്താക്കളെ വി​ളി​ച്ചു​കൊ​ണ്ടു​വ​രു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts