ആരാണ് ആ യുവാവ്? ട്രെയിനിനു മുകളിലെ വൈദ്യുതലൈനില്‍ പിടിച്ചു യുവാവ് ജീവനൊടുക്കി; സംഭവം കോട്ടയത്ത്‌

kottayam-rlyകോ​ട്ട​യം: ട്രെ​യി​നി​നു മു​ക​ളി​ൽ ക​യ​റി വൈ​ദ്യു​തി​ലൈ​നി​ൽ പി​ടി​ച്ച് ജീവനൊടുക്കിയ​ത് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​ണെ​ന്ന സം​ശ​യ​ത്തി​ൽ റെ​യി​ൽ​വേ പോ​ലീ​സ്. കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഗു​ഡ്സ് ട്രെ​യി​ൻ ഷ​ണ്ടിം​ഗി​നി​ടെ ഇ​ന്നു പു​ല​ർ​ച്ചെ 1.10ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. നാ​ഗ​ന്പ​ടം പാ​ല​ത്തി​ന് സ​മീ​പം ട്രാ​ക്കി​ൽ ആ​ളെ​ക്ക​ണ്ട​തി​നെ തു​ട​ർ​ന്ന് ലോ​ക്കോ​പൈ​ല​റ്റ് ട്രെ​യി​ൻ നി​ർ​ത്തി. ഉ​ട​ൻ​ത​ന്നെ ഗു​ഡ്സ് ട്രെ​യി​നി​ന്‍റെ എ​ൻ​ജി​നു മു​ക​ളി​ൽ ക​യ​റി​യ അ​ജ്ഞാ​ത​ൻ വൈ​ദ്യു​തി ലൈ​നി​ൽ പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഷോ​ക്കേ​റ്റ് എ​ൻ​ജി​നു മു​ക​ളി​ലേ​ക്ക് വീ​ണ ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു മ​രി​ച്ച​താ​യി റെ​യി​ൽ​വേ പോ​ലീ​സ് പ​റ​ഞ്ഞു.

പി​ന്നീ​ട് വൈ​ദ്യു​തി​ലൈ​നു​ക​ളി​ലെ വൈ​ദ്യു​തി​ബ​ന്ധം വിഛേ​ദി​ച്ചാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. 40 വ​യ​സ് പ്രാ​യം​വ​രു​ന്ന പു​രു​ഷ​നാ​ണ് മ​രി​ച്ച​ത്. നീ​ല ജീ​ൻ​സും മെ​റൂ​ണ്‍ ക​ള​ർ ഷ​ർ​ട്ടു​മാ​ണ് ഇ​യാ​ൾ ധ​രി​ച്ച​തെ​ന്നു റെ​യി​ൽ​വേ പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​നു​ശേ​ഷം വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ബി​ക്കാ​നീ​ർ-​കൊ​ച്ചു​വേ​ളി, തി​രു​വ​ന​ന്ത​പു​രം- പാ​ല​ക്കാ​ട് അ​മൃ​ത എ​ക്സ്പ്ര​സ്, ക​ന്യ​ാകു​മാ​രി-​ദി​ബ്രു​ഗ​ഡ് വി​വേ​ക് എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ൾ ഒ​രു​മ​ണി​ക്കു​റോ​ളം വൈ​കി.

Related posts