ദ​മ്പ​തി​കൾ വീ​ടി​നു​ള്ളി​ൽ  മ​രി​ച്ചനി​ല​യി​ൽ;   കൊട്ടാരക്കരയിൽ  വേണുഗോപാലും ഭാര്യ പ്രസന്നകുമാരിയുമാണ് വീടിനുള്ളിലെ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

കൊ​ല്ലം: ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ട്ടാ​ര​ക്ക​ര വെ​ട്ടി​ക്ക​വ​ല ആ​ണു​വേ​ലി​ൽ വീ​ട്ടി​ൽ വേ​ണു​ഗോ​പാ​ൽ (57), ഭാ​ര്യ പ്ര​സ​ന്ന​കു​മാ​രി (56) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​സ​ന്ന​കു​മാ​രി​യു​ടെ മൃ​ത​ദേ​ഹം ഹാ​ളി​ന​ക​ത്ത് നി​ല​ത്തും വേ​ണു​ഗോ​പാ​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ട്ടി​ലി​ലു​മാ​ണ് കാ​ണ​പ്പെ​ട്ട​ത്.

പ്ര​സ​ന്ന​കു​മാ​രി​യു​ടെ വാ​യി​ൽ നി​ന്നും ര​ക്തം വാ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. വി​ഷം ക​ഴി​ച്ച് മ​രി​ച്ച​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. വ​രു​ണ്‍, അ​രു​ണ്‍ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related posts