വ​യ​റു വേ​ദ​നയ്ക്ക് ചികിത്‌സയ്ക്കെത്തിയ യുവതി ആശുപത്രിയിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ചികിത്‌സയിലിരിക്കെ യുവതി ആശുപത്രിയിൽ നിന്നും മുങ്ങി;  പിന്നീട് ബസ് സ്റ്റാന്‍റിൽ നിന്നും  പെൺകുട്ടിയെ പോലീസ് പിടികൂടി

മ​ഞ്ചേ​രി: ചി​കി​ത്സ​യി​ലി​രി​ക്കെ കൈ ​ഞ​ര​ന്പു മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു മു​ങ്ങു​ക​യും ചെ​യ്ത യു​വ​തി​യെ കോ​ഴി​ക്കോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി. ചൊ​വ്വാ​ഴ്ച​യാ​ണ് ക​ഠി​ന​മാ​യ വ​യ​റു വേ​ദ​ന​യെ തു​ട​ർ​ന്നു പു​ൽ​പ്പ​റ്റ മു​ഴ​ക്കു​ന്നു​മ്മ​ൽ സ്വ​ദേ​ശി​നി​യാ​യ പ​ത്തൊ​ന്പ​തു​കാ​രി​യെ പി​താ​വ് മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ​ത്താം വാ​ർ​ഡി​ൽ അ​ഡ്മി​റ്റ് ചെ​യ്യ​പ്പെ​ട്ട യു​വ​തി രാ​ത്രി 12 മ​ണി​യോ​ടെ ബാ​ത്ത്റൂ​മി​ൽ ക​യ​റി ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് സ്വ​ന്തം കൈ​യി​ലെ ഞ​ര​ന്പു മു​റി​ക്കു​ക​യാ​യി​രു​ന്നു. ര​ക്തം വാ​ർ​ന്നൊ​ഴു​കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഡ്യൂ​ട്ടി ന​ഴ്സ് ഡോ​ക്ട​റെ വി​വ​ര​മ​റി​യി​ച്ചു. ഉ​ട​ൻ മ​ന:​ശാ​സ്ത്ര വി​ഭാ​ഗം ഡോ​ക്ട​ർ എ​ത്തി യു​വ​തി​യെ പ​രി​ശോ​ധി​ക്കു​ക​യും ചി​കി​ത്സാ നി​ർ​ദേ​ശം ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത യു​വ​തി ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ടു മ​ണി​യോ​ടെ ബ​ന്ധു​ക്ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ക​ണ്ണു വെ​ട്ടി​ച്ചു ആ​ശു​പ​ത്രി​യി​ൽ നി​ന്നു മു​ങ്ങു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളും ജീ​വ​ന​ക്കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നെ തു​ട​ർ​ന്നു മ​ഞ്ചേ​രി പോ​ലീ​സി​ല​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ താ​ൻ കോ​ഴി​ക്കോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ലു​ണ്ടെ​ന്നു മ​ക​ൾ പി​താ​വി​നെ ഫോ​ണ്‍ ചെ​യ്ത് അ​റി​യി​ച്ചു. ഉ​ട​ൻ മ​ഞ്ചേ​രി പോ​ലീ​സ് കോ​ഴി​ക്കോ​ട് വ​നി​താ​സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ വ​നി​താ പോ​ലീ​സ് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് പി​താ​വ് കോ​ഴി​ക്കോ​ട്ടെ​ത്തി മ​ക​ളെ ഏ​റ്റു​വാ​ങ്ങി.

Related posts