ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ച യുവതിയും നടന്‍ കൊച്ചുപ്രേമന്റെ മകനും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് ഫ്‌ളാറ്റ് ജീവനക്കാര്‍

death600തിരുവനന്തപുരം: തലസ്ഥാനത്തെ ഫ്‌ളാറ്റില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കവടിയാര്‍ ജവഹര്‍ നഗറിലെ ശിവജി സഫയിര്‍ എന്ന ഫ്‌ളാറ്റിലാണ് ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയിലെ ജീവനക്കാരിയായ മാവേലിക്കര സ്വദേശി വിന്ദുജാ നായര്‍ എന്ന ഇരുപത്തിമൂന്ന് കാരിയാണ് മരിച്ചത്.കവടിയാറിലെ ഫ്‌ളാറ്റിലേക്ക് പെണ്‍കുട്ടി താമസം മാറിയിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളു. ചലച്ചിത്ര താരം കൊച്ചുപ്രേമന്റെ മകന്‍ ഹരികൃഷ്ണനുമായി യുവതി പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ചു ജോലി ചെയ്തിരുന്ന ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും ഫഌറ്റ് ജീവനക്കാര്‍ പറയുന്നു.

പെണ്‍കുട്ടി ഇവിടെ താമസിക്കാന്‍ തുടങ്ങിയതു മുതല്‍ ഹരികൃഷ്ണന്‍ ഇവിടെ നിത്യസന്ദര്‍ശകനായിരുന്നെന്ന് ഫ്‌ളാറ്റിലെ അന്തേവാസികള്‍ പറയുന്നു.ഇന്ന് ഉച്ചയോടെയാണ് പെണ്‍കുട്ടി ഫ്‌ളാറ്റില്‍ നിന്നും താഴെ വീണു മരിച്ചുവെന്ന വാര്‍ത്ത പരന്നത്. എന്നാല്‍ പിന്നീടാണ് പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു എന്ന് സ്ഥിരീകരണമെത്തിയത്. മ്യൂസിയം പൊലീസിനാണ് അന്വേഷണ ചുമതല. ഒരാള്‍ ഫ്‌ളാറ്റില്‍ സുഖമില്ലാതെയിരിക്കുന്നു എന്നാണ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് മ്യൂസിയം പൊലീസിന് ലഭിച്ച വിവരം. വിവരമനുസരിച്ച് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഫഌറ്റിലുള്ള ചിലര്‍ ചേര്‍ന്ന് ഡി 12 ഫ്‌ളാറ്റില്‍ നിന്ന് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും പെണ്‍കുട്ടി അപ്പോഴേക്കും മരണപെട്ടിരുന്നു. പിന്നീട് കേരളാ പൊലീസിന്റെ ഫോറന്‍സിക് വിഭാഗം ഫ്‌ളാറ്റിലെത്തി പരിശോധന നടത്തി. അസ്വഭാവികമായി ഫ്‌ളാറ്റില്‍ നിന്ന് ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്ന് മ്യൂസിയം എസ്എച്ച്ഒ മറുനാടന്‍ മലയാളിയോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ അച്ഛന്‍ ആന്‍ഡമാന്‍ നിക്കോബാറിലാണ്, അമ്മയും സഹോദരനും ഇപ്പോള്‍ മാവേലിക്കരയിലാണ് താമസം. സംഭവം അറിഞ്ഞ ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ സുഹൃത്തായ ഹരിയുടെ അച്ഛനും ചലച്ചിത്ര താരവുമായ കൊച്ചുപ്രേമന്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ മൊഴി നല്‍കാനെത്തിയിരുന്നു.

Related posts