പണ്ടേ പ്രശ്നക്കാരൻ..! പാലായിൽ ബസിൽ യാത്ര ചെയ്ത മാർവാഡിയിൽ നിന്നും പണം തട്ടിയ കേസിൽ പൾസർ സുനി എട്ടാം പ്രതി; അന്നും കോടതിയിൽ കീഴടങ്ങുകയായിരുന്നു

pulsarsuni-lപാ​ലാ: ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന മാ​ർ​വാ​ഡി​യി​ൽ നി​ന്നും ഏ​ഴു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ​ൾ​സ​ർ സു​നി എ​ട്ടാം പ്ര​തി.2014 ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ പാ​ലാ, ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് മ​റ്റു പ്ര​തി​ക​ൾ. സ്വ​ർ​ണാ​ഭ​ര​ണ ബി​സി​ന​സു​ള്ള മാ​ർ​വാ​ഡി പാ​ലാ​യി​ലെ ഒ​രു ജൂ​വ​ല​റി​യി​ൽ നി​ന്നും പ​ണ​മ​ട​ങ്ങി​യ ബാ​ഗു​മാ​യി ബ​സി​ൽ യാ​ത്ര ചെ​യ്യ​വെ കി​ട​ങ്ങൂ​രി​ൽ വ​ച്ച് മൂ​ന്നം​ഗ സം​ഘം മു​ള​കു​പൊ​ടി വി​ത​റി ആ​ക്ര​മി​ക്കു​ക​യും പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​പ്പ​റി​ക്കു​ക​യു​മാ​യി​രു​ന്നു.
ബൈ​ക്കി​ലും കാ​റി​ലു​മാ​യി മ​റ്റു പ്ര​തി​ക​ളും ബ​സി​നെ അ​നു​ഗ​മി​ച്ചി​രു​ന്നു. ജൂ​വ​ല​റി​യി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നാ​ണ് മാ​ർ​വാ​ഡി​യു​ടെ യാ​ത്രാ​വി​വ​ര​ങ്ങ​ൾ പ​ൾ​സ​ർ സു​നി​യ​ട​ക്ക​മു​ള്ള മ​റ്റു പ്ര​തി​ക​ൾ​ക്ക് കൈ​മാ​റി​യ​ത്. പ​ണ​ത്തി​ൽ ഏ​റി​യ പ​ങ്കും പ​ൾ​സ​ർ സു​നി കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് മ​റ്റു​പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.
സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക​കം കേ​സി​ലെ ഏ​ഴു പ്ര​തി​ക​ളെ പാ​ലാ, ഏ​റ്റു​മാ​നൂ​ർ, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി. എ​ന്നാ​ൽ, പ​ൾ​സ​ർ സു​നി കോ​ല​ഞ്ചേ​രി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ക​യാ​ണു​ണ്ടാ​യ​ത്. ഈ ​കേ​സി​ന്‍റെ വി​ചാ​ര​ണ പാ​ലാ കോ​ട​തി​യി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.

Related posts