സുനിക്ക് ആഹ്ലാദത്തോടെ വീട്ടിലേക്കു മടക്കം..! പ​ന്ത്ര​ണ്ടു വ​​ർ​​ഷത്തെ വേ​​ർ​​പി​​രി​​യ​​ലി​​നു സങ്കടങ്ങൾക്കും അറുതിവരുത്തി സുനി സഹോദരങ്ങൾക്കൊപ്പം നാട്ടിലേക്ക് മടങ്ങി; ആ ദുരന്ത കഥയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍…

കു​​മ​​ളി: പ​ന്ത്ര​ണ്ടു വ​​ർ​​ഷം നീ​ണ്ട വേ​​ർ​​പി​​രി​​യ​​ലി​​നും സ​​ങ്ക​​ട​​ങ്ങ​​ൾ​​ക്കും അ​റു​തി​വ​രു​ത്തി സു​നി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. രാ​​ത്രി ഏ​​ഴോ​​ടെ സു​​നി​​യും ബ​​ന്ധു​​ക്ക​​ളും ത​​ല​​യോ​​ല​​പ്പ​​റ​​ന്പി​​ലെ വീ​​ട്ടി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്ന​​പ്പോ​​ൾ നാ​​ട്ടു​​കാ​​രും ബ​​ന്ധു​​ക്ക​​ളും സു​​ഹൃ​​ത്തു​​ക്ക​​ളും അ​​ട​​ക്കം വ​​ൻ ജ​​നാ​​വ​​ലി സ്വീ​​ക​​രി​​ക്കാ​​നെ​​ത്തി. ഇ​​ള​​യ അ​​മ്മാ​​വ​​ന്‍റെ വീ​​ട്ടി​​ൽ വ​​ലി​​യ വി​​രു​​ന്നും ഒ​​രു​​ക്കി​​യി​​രു​​ന്നു. ഇ​തു ത​​ല​​യോ​​ല​​പ്പ​​റ​​ന്പി​​നു സ​​മീ​​പം ഇ​​ട​​വ​​ട്ടം ക​​ടൂ​​ക്ക​​ര ആ​​റു​​പ​​റ​​യി​​ൽ സു​​നി എ​​ന്ന സു​​നി​​ൽ കു​​മാ​​റി​​ന്‍റെ (42) വീ​​ട്ടി​​ലെ വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​ ശേ​​ഷ​​മു​​ള്ള പു​​നഃ​​സ​​മാ​​ഗ​​മ​​ത്തി​​ന്‍റെ ക​​ഥ.

കു​​മ​​ളി അ​​ട്ട​​പ്പ​​ള്ള​​ത്തെ അ​​ഗ​​തി​​ക​​ളു​​ടെ കേ​​ന്ദ്ര​​മാ​​യ അ​​സീ​​സി സ്നേ​​ഹാ​​ശ്ര​​മ​​ത്തി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ത​​ൽ ആ​​ഘോ​​ഷ​​ത്തി​​ന്‍റെ പ്ര​​തീ​​തി​​യാ​​യി​​രു​​ന്നു. ഇ​​വി​​ടെ ക​ഴി​ഞ്ഞി​രു​ന്ന സു​​നി​​യെ വീ​​ട്ടി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കാ​​ൻ വ​​രു​​ന്ന ബ​​ന്ധു​​ക്ക​​ളെ സ്വീ​​ക​​രി​​ക്കാ​​നു​​ള്ള തി​​ര​​ക്ക്.​ മ​​ദ​​ർ സി​​സ്റ്റ​​ർ ആ​​ൻ​​മ​​രി​​യ​​യും സി​​സ്റ്റ​​ർ​​മാ​​രും സു​​നി​​യു​​ടെ ഇ​​ഷ്ട​​കൂ​​ട്ടു​​കാ​​ര​​നാ​​യ കു​​ക്കീ​​സ് ബേ​​ക്ക​​റി ഉ​​ട​​മ ഷാ​​ജി​​യും അ​​ഗ​​തി​​ക​​ളെ ശു​​ശ്രൂ​​ഷി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം ബ​​ന്ധു​​ക്ക​​ളെ കാ​​ത്തി​​രി​​പ്പാ​​യി​​രു​​ന്നു. മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രും എ​​ത്തി​​യ​​തോ​​ടെ എ​​ല്ലാ​​വ​​രു​​ടെ​​യും ക​​ണ്ണു​​ക​​ൾ സു​​നി​​യി​​ലേ​​ക്കാ​​യി.

സു​​നി​​യു​​ടെ മു​​ഖ​​ത്ത് ബ​​ന്ധു​​ക്ക​​ളെ കാ​​ണാ​​നും അ​​വ​​രു​​ടെ സ്നേ​​ഹ​​സ്പ​​ർ​​ശം അ​​നു​​ഭ​​വി​​ക്കാ​​നു​​മുള്ള കാ​​ത്തി​​രി​​പ്പ്. ഉ​​ച്ച​​യ്ക്ക് 12ഓ​​ടെ സു​​നി​​യു​​ടെ ബ​​ന്ധു​​ക്ക​​ള​​ട​​ങ്ങി​​യ 13 അം​​ഗ സം​​ഘം അ​​സീ​​സി സ്നേ​​ഹാ​​ശ്ര​​മ​​ത്തി​​ലെ​​ത്തി. വാ​​ഹ​​ന​​മെ​​ത്തി​​യ​​പാ​​ടെ ആ​​ശ്ര​​മ മ​​ന്ദി​​ര​​ത്തി​​ന്‍റെ മു​​ന്നി​​ലേ​​ക്ക് സു​​നി ക​​ട​​ന്നു​​വ​​ന്നു. സു​​നി​​യു​​ടെ ചേ​​ട്ട​​ൻ സു​​നീ​​ഷും അ​​നി​​യ​​ൻ സു​​ഭാ​​ഷും സ​​ഹോ​​ദ​​ര​​നെ വാ​​രി​​പ്പു​​ണ​​ർ​​ന്നു. പി​​ന്നീ​​ട്, സ്നേ​​ഹ ചും​​ബ​​ന​​ങ്ങ​​ളു​​ടെ​​യും ക​​ണ്ണീ​​ർ പൊ​​ഴി​​ക്ക​​ലി​​ന്‍റെ​​യും നി​​മി​​ഷ​​ങ്ങ​​ൾ.

സു​​നി​​യു​​ടെ മൂ​​ത്ത അ​​മ്മാ​​വ​​ൻ കോ​​ട്ട​​യം ഡി​​സി​​സി അം​​ഗം കെ.​​വി. ക​​രു​​ണാ​​ക​​ര​​ൻ സു​​നി​​ക്കു മു​​ത്തം ന​​ൽ​​കി​. അ​​യ​​ൽ​​വാ​​സി​​യും സു​​നി​​യു​​ടെ സു​​ഹൃ​​ത്തു​​മാ​​യ കു​​ന്നും​​പു​​റ​​ത്ത് ബി​​ജു​​മോ​​നും ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. സു​​നി​​യു​​ടെ മാ​​താ​​വ് പ​​രേ​​ത​​യാ​​യ ത​​ങ്ക​​മ്മ​​യു​​ടെ സ​​ഹോ​​ദ​​രീഭ​​ർ​​ത്താ​​വ് വാ​​സു, പി​​തൃ​​സ​​ഹോ​​ദ​​ര പു​​ത്ര​​ൻ മ​​നു, സ​​ഹോ​​ദ​​ര ഭാ​​ര്യ​​മാ​​ർ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ സം​​ഘ​​മാ​​ണ് കു​​മ​​ളി​​യി​​ലെ​​ത്തി​​യ​​ത്.

എ​​ല്ലാ​​വ​​രെ​​യും സ്വീ​​ക​​രി​​ക്കാ​​നും കാ​​ണാ​​നും സി​​സ്റ്റ​​ർ​​മാ​​രും അ​​ന്തേ​​വാ​​സി​​ക​​ളു​​മെ​​ത്തി. കു​​റേ​​നേ​​ര​​ത്തേ​​ക്കു സു​​നി​​യാ​​യി താ​​രം. പി​​ന്നീ​​ട് വി​​ഭ​​വ സ​​മൃ​​ദ്ധ​​മാ​​യ ഉ​​ച്ച​​യൂണ്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ​​ക്കും ബ​​ന്ധു​​ക്ക​​ൾ​​ക്കു​​മൊ​​പ്പം വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​മു​​ള്ള സു​​നി​​യു​​ടെ ഭ​​ക്ഷ​​ണം. സു​​നി​​യെ ത​​ങ്ങ​​ൾ പൊ​​ന്നു​​പോ​​ലെ നോ​​ക്കു​​മെ​​ന്ന് സ​​ഹോ​​ദ​​ര​​ങ്ങ​​ൾ. സാ​​ന്പ​​ത്തി​​ക ശേ​​ഷി​​യു​​ള്ള​​വ​​ര​​ല്ല ഇ​​വ​​ർ. കൂ​​ലി​​പ്പ​​ണി​​യാ​​ണ് ഇ​​വ​​രു​​ടെ വ​​രു​​മാ​​ന​​മാ​​ർ​​ഗം. സു​​നി​​യെ കാ​​ണാ​​താ​​യ​​തി​​നെ​​പ്പ​​റ്റി പ​​റ​​യു​​ന്പോ​​ൾ ഇ​​രു​​വ​​രു​​ടെ​​യും ക​​ണ്ണു​​ക​​ൾ നി​​റ​​ഞ്ഞു. മാ​​താ​​വ് ത​​ങ്ക​​മ്മ ഏ​​ഴു​​വ​​ർ​​ഷം മു​​ന്പാ​​ണ് മ​​രി​​ച്ച​​ത്.

മ​​രി​​ക്കു​​ന്ന​​തി​​ന് തൊ​​ട്ടു​​മു​​ന്പു​​വ​​രെ അ​​മ്മ മ​​ക​​നെ തി​​ര​​ക്കി​​യി​​രു​​ന്നെ​​ന്ന് സു​​രേ​​ഷ് പ​​റ​​ഞ്ഞു. അ​​ണ്ണാ എ​​ന്നു സു​​നി ത​​ന്നെ വി​​ളി​​ക്കു​​ന്ന​​തു​​പോ​​ലെ എ​​പ്പോ​​ഴും ചെ​​വി​​യി​​ൽ മു​​ഴ​​ങ്ങു​​മാ​​യി​​രു​​ന്നു​​വെ​​ന്നും സു​​നി മ​​ട​​ങ്ങി​​വ​​രു​​മെ​​ന്ന് വി​​ശ്വ​​സി​​ച്ചി​​രു​​ന്നെ​​ന്നും എ​​ല്ലാം ദൈ​​വ​​ത്തി​​ന് സ​​മ​​ർ​​പ്പി​​ക്കു​​ന്നു​​വെ​​ന്നും സു​​രേ​​ഷ് പ​​റ​​ഞ്ഞു. ന​​ന്ദി സൂ​​ച​​ക​​മാ​​യി ഇ​​വ​​ർ ആ​​ശ്ര​​മ​​ത്തി​​ലേ​​ക്ക് ഒ​​രു ചാ​​ക്ക് അ​​രി​​യു​​മാ​​യാ​​ണ് എ​​ത്തി​​യ​​ത്. പു​​തി​​യ ഷ​​ർ​​ട്ടും മു​​ണ്ടും ചെ​​രി​​പ്പും സു​​നി​​ക്കാ​​യി ഇ​​വ​​ർ കൊ​​ണ്ടു​​വ​​ന്നി​​രു​​ന്നു. പ​​ഴ​​യ വ​​സ്ത്ര​​ങ്ങ​​ൾ മാ​​റി പു​​തു വ​​സ്ത്ര​​ങ്ങ​​ൾ ധ​​രി​​ച്ച് എ​​ല്ലാ​​വ​​ർ​​ക്കും സു​​നി​​യു​​ടെ ആ​​ശ്ലേ​​ഷം.

സ​​ഹോ​​ദ​​ര​ന്മാ​​രും ബ​​ന്ധു​​ക്ക​​ളും മൊ​​ബൈ​​ലി​​ൽ അ​​പൂ​​ർ​​വ ഒ​​ത്തു​​ചേ​​ര​​ലി​​ന്‍റെ ചി​​ത്ര​​ങ്ങ​​ൾ പ​​ക​​ർ​​ത്തി സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കും ബ​​ന്ധു​​ക്ക​​ൾ​​ക്കും അ​​യ​​ച്ചു​​കൊ​​ടു​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടോ​​ടെ സു​​നി അ​​ഗ​​തി​​മ​​ന്ദി​​ര​​ത്തി​​ന്‍റെ പ​​ടി ഇ​​റ​​ങ്ങി. ’ദേ, ​​നീ ബ​​ന്ധു​​ക്ക​​ളെ​​യും കൂ​​ട്ടി ഞ​​ങ്ങ​​ളെ കാ​​ണാ​​ൻ വ​​ര​​ണം’ മ​​ദ​​ർ സി​​സ്റ്റ​​ർ ആ​​ൻ​​മ​​രി​​യ സു​​നി​​യോ​​ടു പ​​റ​​ഞ്ഞു.

സു​​നി​​യു​​ടെ വാ​​ഹ​​നം ക​​ണ്‍​മ​​റ​​യു​​ന്ന​​തു​​വ​​രെ അ​​ന്തേ​​വാ​​സി​​ക​​ളും സി​​സ്റ്റേ​​ഴ്സും നോ​​ക്കി​​നി​​ന്നു. ചെ​​റു​​പ്പ​​ത്തി​​ൽ ചി​​ക്ക​​ൻ​​പോ​​ക്സ് പി​​ടി​​പെ​​ട്ട​​തി​നെ തു​​ട​​ർ​​ന്ന് സു​​നി​​യു​​ടെ സം​​സാ​​ര​​ശേ​​ഷി​​യും വ​​ല​​തു​​കാ​​ലി​​ന്‍റെ സ്വാ​​ധീ​​ന​​വും ന​​ഷ്ട​​പ്പെ​​ട്ടി​​രു​​ന്നു. മു​​പ്പ​​താം വ​​യ​​സി​​ൽ നാ​​ടു​​വി​​ട്ട സു​​നി കു​​മ​​ളി​​യി​​ൽ അ​​ല​​ഞ്ഞു​​തി​​രി​​യു​​ന്ന​​തി​​നി​​ടെ​​യാ​​ണ കു​​മ​​ളി അ​​ട്ട​​പ്പ​​ള്ള​​ത്തു​​ള്ള അ​​സീ​​സി ആ​​ശ്ര​​മ​​ത്തി​​ലെ​​ത്തി​​യ​​ത്.

കോ​​ട്ട​​യം സെ​​ന്‍റ് ജോ​​സ​​ഫ് ക​​പ്പു​​ച്ചി​​ൻ പ്രൊ​​വി​​ൻ​​സി​​ലെ ഫാ. ​​ഫ്രാ​​ൻ​​സി​​സ് ഡൊ​​മി​​നി​​ക്കാ​​ണു സ്നേ​​ഹാ​​ശ്രമം സ്ഥാ​​പി​​ച്ച​​ത്. സ്നേ​​ഹാ​​ശ്ര​​മ​​ത്തി​​ലെ അ​​ന്തേ​​വാ​​സി​​ക​​ളെ ശു​​ശ്രൂ​​ഷി​​ക്കാ​​നാ​​യി അ​​ച്ച​​ൻ​​ത​​ന്നെ സ്ഥാ​​പി​​ച്ച ഫ്രാ​​ൻ​​സി​​സ്ക​​ൻ സി​​സ്റ്റേ​​ഴ്സ് ഓ​​ഫ് ദ ​​ഡെ​​സ്റ്റി​​ട്യൂ​​ട്ട്സ​​ഭ​​യി​​ലെ സ​​ന്യാ​​സി​​ക​​ളാ​​ണ് അ​​ന്തേ​​വാ​​സി​​ക​​ളെ ശു​​ശ്രൂ​​ഷി​​ക്കു​​ന്ന​​ത്.

അ​​ട്ട​​പ്പ​​ള​​ത്തേ​​ത​​ട​​ക്കം സം​​സ്ഥാ​​ന​​ത്തും ത​​മി​​ഴ്നാ​​ട്ടി​​ലു​​മാ​​യി എ​​ട്ട് ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള സ്ഥ​​പ​​ന​​ങ്ങ​​ൾ ഉ​​ണ്ട്. ആ​​യി​​രം രോ​​ഗി​​ക​​ളാ​​ണ് ഈ ​​സ്ഥാ​​പ​​ന​​ത്തി​​ൽ ഇ​​പ്പോ​​ഴു​​ള്ള​​ത്. ഫാ.​ഫ്രാ​​ൻ​​സി​​സി​​ന്‍റെ ഫോ​​ണ്‍: 9446827448.

Related posts