പനി മരണം വെറും 99 മാത്രം..! കേരളത്തിൽ പനി ഭീഷണിയെന്ന വ്യാജപ്രചാരണം മരുന്നു കമ്പനികളെ സഹായിക്കാൻ; പുതുതലമുറ ഡോക്ടർമാർ സാ​മൂ​ഹ്യ ബോ​ധ​മി​ല്ലാ​ത്ത വരെന്ന് മന്ത്രി

sunilkumar-lമു​ള​ങ്കു​ന്ന​ത്തു​കാ​വ്: പു​തു​ത​ല​മു​റ​യി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കി​ട​യി​ൽ  ആ​ദ​ർ​ശാ​ധി​ഷ്ഠി​ത​മൂ​ല്യങ്ങൾ ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു മ​ന്ത്രി വി.എ​സ്.സു​നി​ൽ കു​മാ​ർ  അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന അ​ഞ്ചു കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​സ്ത​ക-​അ​ല​വ​ൻ​സ് വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​തി​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട ഡോ​ക്ട​ർ​മാ​ർ ഗ്രാ​മീ​ണ സേ​വ​ന​ത്തി​നു ത​യാ​റാ​കാ​ത്ത​തു വൈ​ദ്യമേഖലയോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണെന്നു സൂചിപ്പിച്ച മ​ന്ത്രി, സാ​മൂ​ഹ്യ ബോ​ധ​മി​ല്ലാ​ത്ത സ​മൂ​ഹ​മാ​യി വൈ​ദ്യ​വി​ദ്യാ​ർ​ഥി​ക​ൾ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​ലേ​ക്കും അ​വ​ർ​ക്കി​ട​യി​ലെ പൊ​തു​വിജ്ഞാന​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ലേ​ക്കും വി​ര​ൽ ചൂ​ണ്ടി.

കേ​ര​ള​ത്തി​ൽ ചി​ല​ർ കൊ​ട്ടി​ഘോ​ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​നിഭീ​ഷ​ണി​യോ ആ​രോ​ഗ്യ​പ്ര​ശ​ന​ങ്ങ​ളോ ഇ​ല്ല. പ​നി​യും പ​നി​മ​ര​ണ​ങ്ങ​ളും വ്യാ​പ​ക​മാ​ണെ​ന്ന  പ്ര​ചാ​ര​ണം മ​രു​ന്നുക​ന്പ​നി​ക​ളെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണെന്നു മന്ത്രി അഭിപ്രായ പ്പെട്ടു. ആ​രോ​ഗ്യസ​ർ​വ​ക​ലാ​ശാ​ലയിലെ ഒ​ഴി​ഞ്ഞുകി​ടക്കു​ന്ന ത​സ്തി​കക​ൾ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​നു​കൂ​ല നി​ല​പാ​ടെ​ടു​ക്കുമെന്നു മന്ത്രി അറിയിച്ചു.

വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​എം.​കെ.​സി. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ബി​ജുഎം​പി, അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ ബാ​ബു​രാ​ജ്, പ്രൊ ​വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​എ. ന​ളി​നാ​ക്ഷ​ൻ, ര​ജി​സ്ട്രാർ ഡോ. ​എം.​കെ. മം​ഗ​ളം, പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ർ ഡോ. ​പി.​കെ. സു​ധീ​ർ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ രാ​ജേ​ഷ്, സ​ർ​വ​കാ​ശാ​ല യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സ​ഞ്ജ​യ് മു​ര​ളി, ജി​ല്ലാ​ പ​ഞ്ചാ​യ​ത്തം​ഗം സു​രേ​ഷ്ബാ​ബു, സ​ർ​ഗ പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts