Set us Home Page

സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്

കൊ​മേ​ഴ്സ്യ​ൽ ബ​ഹി​രാ​കാ​ശ വാ​ഹ​ന​ങ്ങ​ളി​ൽ സു​നി​ത വി​ല്യം​സ് ഉ​ൾ​പ്പെ​ടെ എ​ട്ടു ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളെ നാ​സ അ​യ​യ്ക്കു​ന്നു. 2011ൽ ​നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ പേ​ട​കം ദൗ​ത്യ​ത്തി​ൽ​നി​ന്നു നീ​ക്കി​യ​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് മ​നു​ഷ്യ​രെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന​ത്.

കൊ​മേ​ഴ്സ്യ​ൽ ക​മ്പ​നി​ക​ളു​ടെ പേ​ട​കം ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​ദൗ​ത്യ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. അ​ടു​ത്ത വ​ർ​ഷം ബോ​യിം​ഗ്, സ്പേ​സ് എ​ക്സ് കമ്പനികളുടെ പേ​ട​ക​ങ്ങ​ളി​ലാ​ണ് സ​ഞ്ചാ​രി​ക​ൾ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് പോ​കു​ക.

“”ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളി​ൽ അ​മേ​രി​ക്ക തി​രി​ച്ചു​വ​രു​ന്നു. അ​മേ​രി​ക്ക​ൻ സ​ഞ്ചാ​രി​ക​ൾ, അ​മേ​രി​ക്ക​ൻ റോ​ക്ക​റ്റി​ൽ, അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ​നി​ന്ന് യാ​ത്ര​തി​രി​ക്കു​ം”- നാ​സ​യു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജിം ​ബ്രൈ​ഡെ​ൻ​സ്റ്റൈ​ൻ ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​റ​ഞ്ഞു.

എ​റി​ക് ബോ, ​ക്രി​സ്റ്റ​ഫ​ർ ഫെ​ർ​ഗു​സ​ൺ, നി​കോ​ളെ ഒ​നാ​പുമ​ൻ, റോ​ബ​ർ​ട്ട് ബെ​ൻ​കെ​ൻ, ഡ​ഗ്ല​സ് ഹേർ​ലി, ജോ​സ് ക​സാ​ഡ, സു​നി​ത വി​ല്യം​സ്, വി​ക്ട​ർ ഗ്ലോ​വ​ർ, മൈ​ക്കി​ൾ ഹോ​പ്കി​ൻ​സ് എ​ന്നി​വ​രാ​ണ് അ​ടു​ത്ത വ​ർ​ഷം മ​ധ്യ​ത്തോ​ടെ​യു​ള്ള ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക.

യാ​ത്ര​ക്കാ​രി​ല്ലാ​തെ​യു​ള്ള ഒ​ർ​ബി​റ്റ​ൽ ഫ്ലൈ​റ്റ് ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ​യു​ണ്ടാ​കും. സ്പേ​സ് എ​ക്സി​ന്‍റെ ആ​ദ്യ ക്രൂ ​ടെ​സ്റ്റു​ക​ൾ റോ​ബ​ർ​ട്ട് ബെ​ൻ​കെ​ൻ, ഡ​ഗ്ല​സ് ഹ​ർ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ക്കു​ക.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS