മകളെക്കുറിച്ച് വാചാലയായി സണ്ണി

sunny

ഒ​രു കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്ത​് ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഹോ​ട്ട് സു​ന്ദ​രി സ​ണ്ണി ലി​യോ​ണ്‍ ക​ഴി​ഞ്ഞ ദി​വ​സം പ്രേ​ക്ഷ​ക​രേ​യും സി​നി​മ ലോ​ക​ത്തേ​യും ഞെ​ട്ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തേ​ക്കു​റി​ച്ച് താ​രം പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. പെ​ണ്‍​കു​ട്ടി​യെ​യാ​ണ് താ​രം ദ​ത്തെ​ടു​ത്ത​ത്. ഇ​തി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി ബോ​ളി​വു​ഡ് താ​ര​ങ്ങ​ളും രം​ഗ​ത്തെ​ത്തി. സ​ണ്ണി​യേ​യും ഭ​ർ​ത്താ​വി​നേ​യും ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് താ​ര​ങ്ങ​ൾ അ​ഭി​ന​ന്ദി​ച്ച​ത്.

അ​വ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള മ​റു​പ​ടി ട്വീ​റ്റും സ​ണ്ണി പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ൾ മ​ക​ളേ​ക്കു​റി​ച്ചു​ള്ള സ​ണ്ണി​യു​ടെ വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ലാ​ത്തൂ​രി​ൽ നി​ന്നാ​ണ് ര​ണ്ട് വ​യ​സു​കാ​രി നി​ഷ​യെ സ​ണ്ണി ലി​യോ​ണും ഭ​ർ​ത്താ​വ് ഡാ​നി​യേ​ൽ വീ​ബ​റും ചേ​ർ​ന്ന് ദ​ത്തെ​ടു​ത്ത​ത്. ഞ​ങ്ങ​ൾ നി​ഷ​യെ അ​ല്ല നി​ഷ ഞ​ങ്ങ​ളെ​യാ​ണ് അ​ച്ഛ​ന​മ്മ​മാ​രാ​യി തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് താ​രം ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. കു​ഞ്ഞി​നെ ദ​ത്തെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം ര​ണ്ട് വ​ർ​ഷം മു​ന്പെ​ടു​ത്ത​താ​ണ്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു ദ​ത്തെ​ടു​ത്ത നി​ഷ​യ്ക്ക് ആ​കെ അ​റി​യാ​വു​ന്ന ഭാ​ഷ മ​റാ​ത്തി മാ​ത്ര​മാ​ണ്. അ​വ​ളെ ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഞ​ങ്ങ​ൾ. ഞ​ങ്ങ​ളു​ടെ രീ​തി​ക്ക​നു​സ​രി​ച്ച് കു​ഞ്ഞി​നെ മാ​റ്റി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണി​പ്പോ​ൾ. ഈ ​പ്രാ​യ​ത്തി​ൽ പു​തി​യ രീ​തി​ക​ൾ പ​ഠി​ക്കാ​ൻ കു​ഞ്ഞി​ന് എ​ളു​പ്പ​മാ​യി​രി​ക്കും. നി​ഷ എ​ന്ന അ​വ​ളു​ടെ പേ​ര് ഇ​നി മു​ത​ൽ നി​ഷ കൗ​ർ വീ​ബ​ർ എ​ന്നാ​കും എ​ന്നും താ​രം പ​റ​ഞ്ഞു. സി​നി​മ​ക​ളു​ടേ​യും ടെ​ലി​വ​ഷ​ൻ പ​രി​പാ​ടി​ക​ളു​ടേ​യും തി​ര​ക്കി​ലാ​ണ് സ​ണ്ണി ലി​യോ​ണ്‍. എ​ങ്കി​ലും നി​ഷ​യ്ക്ക് വേ​ണ്ടി പ​ര​മാ​വ​ധി സ​മ​യം ക​ണ്ടെ​ത്തു​മെ​ന്ന് താ​രം പ​റ​യു​ന്നു. അ​ടു​ത്ത ആ​ഴ്ച സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ല​ണ്ട​നി​ലേ​ക്ക് പോ​കു​ന്ന താ​രം നി​ഷ​യെ കൊ​ണ്ടു​പോ​കു​ന്നി​ല്ല. യാ​ത്രാ​രേ​ഖ​ക​ൾ ശ​രി​യാ​കാ​ത്ത​താ​ണ് കാ​ര​ണം.

Related posts