‘ഓ മൈ ഗോഡ്’ ! ദേഹത്ത് വീണ പാമ്പിനെക്കണ്ട് പേടിച്ചോടി സണ്ണി ലിയോണ്‍; വൈറലാകുന്ന വീഡിയോ കാണാം…

ബോളിവുഡിലെ ഗ്ലാമര്‍ നായിക സണ്ണി ലിയോണ്‍ പാമ്പിനെക്കണ്ടു പേടിച്ചോടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വൈറലാകുന്നത്. സണ്ണിയെ പറ്റിക്കാന്‍ സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയും ബോളിവുഡ് മേയ്ക്കപ്പ് മാന്‍ തോമസ് മൗക്കയും ചെയ്ത പണിയായിരുന്നു ഇത്.

സിനിമാ ചിത്രീകരണത്തിനിടയില്‍ സ്‌ക്രിപ്റ്റ് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു സണ്ണി. ഇതിനിടയിലാണ് കൂട്ടുകാര്‍ പ്ലാസ്റ്റിക് പാമ്പ് സണ്ണിയുടെ ദേഹത്തേക്ക് ഇട്ടത്. യഥാര്‍ഥ പാമ്പാണിതെന്ന് കരുതിയ സണ്ണി ലിയോണ്‍ അലറിക്കൊണ്ട് ഓടി. സണ്ണി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിഡിയോ പങ്കുവച്ചത്.

തേരാ ഇന്ദ്‌സാറാണ് സണ്ണിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സല്‍മാന്‍ ഖാന്റെ സഹോദരനും നിര്‍മാതാവുമായ അര്‍ബാസ് ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍. എന്തായാലും വീഡിയോ അഞ്ചു ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

Related posts