എവിടെയോ കണ്ടു മറന്ന മുഖം…അമ്പടീ കേമീ സണ്ണിക്കുട്ടീ !ആളെയത്ര പരിചയമില്ലെന്നു തോന്നുന്നു ;സണ്ണി ലിയോണിന്റെ പുതിയ മേക്ക് ഓവര്‍ കണ്ട് വാപൊളിച്ച് ആരാധകര്‍; വീഡിയോ കാണൂ…

 

ഇന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍താരം സണ്ണി ലിയോണിന്റെ പുതിയ മേക്ക് ഓവറിന് സോഷ്യല്‍ മീഡിയയില്‍ വന്‍വരവേല്‍പ്പ്.താടിയും മീശയും വെട്ടിയിട്ട മുടിയുമൊക്കെയായി പുരുഷ വേഷത്തിലാണ് നടിയുടെ പുതിയ ചിത്രം വൈറലാകുന്നത്. സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ നായകനാകുന്ന ചിത്രം ‘തേരെ ഇന്ദസാറി’ന് വേണ്ടിയാണ് സണ്ണി പുരുഷനാകുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് സണ്ണി പുരുഷനായി എത്തുന്നത്. സണ്ണി ലിയോണിനെ കണ്ടാല്‍ ഒരു യുവാവ് തന്നെയെന്നേ ആരാധകര്‍ പോലും പറയുകയുള്ളൂ. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റായ തോമസ് മൗക്കയാണ് സണ്ണിയുടെ ഈ കിടിലന്‍ മേക്കോവറിന് പിന്നില്‍.

സണ്ണി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. തേരെ ഇന്ദസാറിലെ ബാര്‍ബി ഗേള്‍ ഗാനത്തിനായി ഞാന്‍ പുരുഷനായി മാറിയത് ഇങ്ങനെ….ഒരു പുരുഷനാവാന്‍ അത്ര എളുപ്പമല്ല…പക്ഷേ, എന്റെ ടീം അത് സാധിച്ചെടുത്തു. ഞാന്‍ എന്റെ അച്ഛനെയും സഹോദരനെയും പൊലിരിക്കുന്നു എന്നതാണ് വലിയ രസം, അത് വിചിത്രമായിരിക്കുന്നുവെന്നും പുരുഷവേഷത്തിലുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സണ്ണി ട്വിറ്ററില്‍ കുറിച്ചു. തന്റെ കിടിലന്‍ ലുക്കിനു പിന്നില്‍ പ്രവര്‍ത്തിച്ച മൗക്കയെ അഭിനന്ദിക്കാനും സണ്ണി മറന്നില്ല. അപാരമായ കഴിവുള്ള എന്റെ കിറുക്കന്‍ ശാസ്ത്രജ്ഞന്‍ തോമസ് മൗക , നീ വളരെ സമര്‍ഥനാണ്, ലവ് യു എന്നാണ് മേക്കോവര്‍ വീഡിയോ പങ്കു വെച്ചുകൊണ്ട് സണ്ണി ട്വീറ്റ് ചെയ്തത്. ഈ മാസം 24നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

Related posts