ലാലേട്ടന്റെ ചിത്രത്തില്‍ സണ്ണിച്ചേച്ചിയുടെ ഐറ്റം ഡാന്‍സ്; സണ്ണിയെ മലയാളത്തിലേക്കു കൊണ്ടു വരാനായി മുടക്കിയത് 5 കോടി രൂപ; സത്യം വെളിപ്പെടുത്തി ബി.ഉണ്ണികൃഷ്ണന്‍

lal600ഇപ്പോള്‍ ഒരു ബോളിവുഡ് ചിത്രം പുറത്തിറങ്ങാന്‍ പോകുന്നുണ്ടെന്ന വാര്‍ത്ത വന്നാല്‍ ആളുകള്‍ ആദ്യം അന്വേഷിക്കുക പടത്തില്‍ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ് ഉണ്ടോയെന്നാണ്. സണ്ണിയുടെ ഐറ്റം നമ്പറുകള്‍ ചുരുങ്ങിയ കാലയളവു കൊണ്ടുതന്നെ ആളുകളുടെ മനസിളക്കിക്കഴിഞ്ഞു എന്നു പറഞ്ഞാലും തെറ്റില്ല.

സൂപ്പര്‍താരം മോഹന്‍ലാല്‍ നായകനാകുന്ന വില്ലന്‍ എന്ന ചിത്രത്തില്‍ സണ്ണിച്ചേച്ചിയുടെ ഐറ്റം ഡാന്‍സ് ഉണ്ടെന്ന വാര്‍ത്ത മലയാളി സിനിമാപ്രേമികളെയാകെ ആവേശത്തിലാഴ്ത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം താന്‍ ഇതുവരെ അറിഞ്ഞില്ലെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്. ഈ ഐറ്റം ഡാന്‍സിനെക്കുറിച്ചറിയാവുന്നവര്‍ ദയവായി ബാക്കി വിശദാംശങ്ങള്‍ കൂടി തന്നെ അറിയിക്കണമെന്നാണ് സംവിധായകന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

ചില ഓണ്‍ലൈന്‍ സൈറ്റുകളായിരുന്നു ഈ വാര്‍ത്ത പ്രചരിപ്പിച്ചത്. പതിനഞ്ച് മിനിറ്റ് നീണ്ടു നില്‍കുന്ന ഐറ്റം ഡാന്‍സിലൂടെ സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്നും, ഒരു അവാര്‍ഡ് നിശയ്ക്ക എത്തിയപ്പോളാണ് ഉണ്ണികൃഷ്ണന്‍ സണ്ണി ലിയോണുമായി സിനിമയുടെയും, ഐറ്റം ഡാന്‍സിന്റെയും കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നത് എന്നും ഇവര്‍ പറഞ്ഞുപരത്തി. സണ്ണി ലിയോണിനെ മലയാളത്തിലേക്ക് കൊണ്ടുവരാനായി അഞ്ച് കോടി രൂപ മുതല്‍ മുടക്കിയെന്നും ചിത്രീകരണത്തിന്റെ അവസാന ഷെഡ്യൂളിലായിരിക്കും ഐറ്റം ഡാന്‍സിന്റെ ഷൂട്ടിംഗ് എന്നും കൂട്ടിച്ചേര്‍ക്കാനും ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചു.

Related posts