സിരകളെ ചൂടുപിടിപ്പിക്കുന്ന നൃത്തച്ചുവടുമായി സണ്ണിലിയോണ്‍ ; നൈറ്റ് ക്ലബ് ലഹരി പതയുന്ന ‘ലോക്ക ലോക്ക’ തരംഗമാവുന്നു; വീഡിയോ കാണാം…

മുംബൈ: ഇന്ത്യന്‍ യുവത്വത്തിന്റെ ആവേശം സണ്ണിയുടെ പുതിയ പാര്‍ട്ടി നമ്പര്‍ വീഡിയോ വൈറലാവുന്നു. റാപ് ഗായകന്‍ റാഫ്താറിനൊപ്പമാണ് സണ്ണി എത്തുന്നത്.ബേബി ഡോള്‍ (രാഗിണിഎംഎംഎസ്2) ലൈലാ ഓ ലൈലാ എന്നി ഹിറ്റുകള്‍ക്ക് ശേഷമുള്ള സണ്ണിയുടെ പുതിയ ഐറ്റം നമ്പര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

നൈറ്റ് ക്ലബില്‍ ലഹരി പുതയുന്ന അന്തരീക്ഷത്തില്‍ ആളുകള്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളുമായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ലോക്ക ലോക്ക എന്ന സ്പാനിഷ് വാക്കിന്റെ അര്‍ഥം ഉന്മാദിയായ പെണ്‍കുട്ടി എന്നാണ്. സണ്ണി ലിയോണ്‍ തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്. ആരിഫ് ഖാന്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ലോക്ക ലോക്ക പാടിയിരിക്കുന്നത് ശിവിയാണ്.
വീഡിയോ പുറത്തിറക്കി ഒരു മണിക്കൂറിനുള്ളില്‍ തന്നെ രണ്ട് ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. ഇപ്പോള്‍ അത് പത്ത് ലക്ഷം കവിഞ്ഞിരിക്കുകയാണ്

Related posts